ADVERTISEMENT

ലണ്ടൻ∙ യുകെയിൽ ഉടനീളം സ്റ്റെം സെൽ ഡോണർ ക്യാംപെയ്നുകൾ സംഘടിപ്പിക്കുന്നതിൽ കൈരളി യുകെ നടത്തിയ പരിശ്രമങ്ങൾക്ക് ബ്രിട്ടിഷ് പാർലമെന്റിൽ നടന്ന ചടങ്ങിൽ ആദരവ്‌. അവയവദാന വാരത്തിൽ സീമ മൽഹോത്ര എംപി, ഡികെഎംസ് യുകെ, ആന്റണി നോളൻ ട്രസ്റ്റ്‌, എൻഎച്ച്എസ്, ബ്ലഡ് ആൻഡ് ട്രാൻസ്‌പ്ലാന്റ് യൂണിറ്റ്‌, ഉപഹാർ ചാരിറ്റി എന്നിവയ്ക്ക് ഒപ്പമാണ് ദക്ഷിണേഷ്യൻ സമൂഹത്തിൽ അവയവദാനത്തിന്റെ പ്രാധാന്യത്തെ ബഹുമാനിക്കുന്നതിനും അവബോധം വളർത്തുന്നതിനും വഹിച്ച പങ്കിന് കൈരളി യുകെ‌യുടെ സന്നദ്ധ പ്രവർത്തകരെ ആദരിച്ചത്‌‌.

Kairali-UK-British-Parliament2

 

കൈരളി യുകെ ഉപഹാർ ചാരിറ്റിക്ക് ഒപ്പം നടത്തിയ പ്രവർത്തങ്ങൾ മൂല കോശ ദാനത്തെപ്പറ്റി അവബോധം വളർത്തുക മാത്രമല്ല റജിസ്റ്റർ ചെയ്ത സ്റ്റെം സെൽ ദാതാക്കളിൽ ഗണ്യമായ വർധനവിന് കാരണമാവുകയും ചെയ്തു. ഉപഹാർ ഇതിനകം തന്നെ 7000 ദാതാക്കളുമായി ഒപ്പു വെച്ചിട്ടുണ്ട്. കൈരളി യുകെ ഒരു വർഷത്തിലേറെയായി ഉപഹാറിനൊപ്പം സന്നദ്ധസേവനം നടത്തുകയും യുകെയുടെ വിവിധ ഭാഗങ്ങളിൽ പ്രചാരണം നടത്തുകയും ചെയ്തു വരികയാണ്.

05

 

04
03

കൈരളി യുകെ ദേശീയ പ്രസിഡന്റ് പ്രിയ രാജൻ, ജോയിൻ സെക്രട്ടറി നവീൻ ഹരികുമാർ, പ്രോഗ്രാം കോർഡിനേറ്റർ ബിജോയ് സെബാസ്റ്റ്യൻ, ബർമിങ്ങാം യൂണിറ്റ് സെക്രട്ടറി അഡ്വ. ഷാഹിന മക്ദും ഷാ, സന്തോഷ് ആന്റണി പ്ലാശ്ശേരി, സെബാസ്റ്റ്യൻ ജോസഫ്, ദിവ്യ ക്ലമന്റ് എന്നിവർ കൈരളിയെ പ്രതിനിധീകരിച്ചു പാർലമെന്റിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു.

 

 

യുകെയിൽ സ്ഥിരതാമസമാക്കിയ യു പി സ്വദേശിക്ക്‌ കാൻസർ ഭേദമാക്കുവാൻ മൂല കോശ ചികിത്സ ഡോക്ടർമാർ നിർദ്ദേശിച്ചപ്പോൾ അനുയോജ്യരായ രോഗിയുടെ ജനിതകത്തോട്‌ ചേർച്ചയുള്ള ദാതാക്കളെ കണ്ടെത്തുവാൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി യുകെയിലെ ഇന്ത്യൻ വംശജർക്കിടയിൽ നടത്തുന്ന സാമ്പിൾ ശേഖരണത്തിന് വേണ്ടിയാണ് കൈരളി, ഡികെഎംസ് യുകെ, ഉപഹാർ തുടങ്ങിയവ ബ്ലഡ്‌ കാൻസർ ചാരിറ്റിയുമായി കൈകോർത്തത്‌. പിന്നീട്‌ യുകെയിലെ വിവിധ ഭാഗങ്ങളിൽ സ്റ്റെം സെൽ ഡോണർ ക്യാംപെയ്നുകൾ സംഘടിപ്പിക്കുവാൻ കൈരളിക്ക്‌ കഴിഞ്ഞു.

 

രക്താർബുദം, ലിംഫോമ, മറ്റ് രക്ത സംബന്ധമായ അസുഖങ്ങൾ എന്നിവയുമായി പൊരുതുന്ന രോഗികൾക്ക് ജീവൻ രക്ഷിക്കാനുള്ള പ്രക്രിയയാണ് സ്റ്റെം സെൽ ചികിത്സ. കൈരളി യുകെ ദേശീയ കമ്മറ്റി കഴിഞ്ഞ കാലങ്ങളിൽ കാമ്പയിനുകളോട് സഹകരിച്ച ഉപഹാർ ചാരിറ്റി ട്രസ്റ്റി ഡോ. അജിമോൾ പ്രദീപിനും മറ്റ് എല്ലാവർക്കും നന്ദി അറിയിച്ചു. ഭാവിയിൽ ഉത്തരം പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിക്കുവാൻ സാധിക്കുമെന്ന് കൈരളി പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.

 

 

English Summary: Stem cell donor campaigns; Kairali UK volunteers honored in British Parliament

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT