ADVERTISEMENT

യുക്മ നോർത്ത് വെസ്റ്റ് റീജനൽ കലാമേളക്കുള്ള റജിസ്‌ട്രേഷൻ ആവേശകരമായ രീതിയിൽ പുരോഗമിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. ഒക്ടോബർ 14 ന് ബോൾട്ടണിൽ വച്ച് നടക്കുന്ന  യുക്മ റീജനൽ കലാമേളയിൽ പങ്കെടക്കുവാൻ അംഗ അസോസിയേഷനുകൾ മുഖാന്തിരം മാത്രമായിരിക്കും റജിസ്ട്രേഷൻ സാധിക്കുകയുള്ളൂ. മൽസരാർത്ഥികൾക്ക് റജിസ്റ്റർ ചെയ്യാൻ തങ്ങളുടെ അംഗ അസ്സോസിയേഷൻ സെക്രട്ടറിയെ ബന്ധപ്പെടേണ്ടതാണ്.  കലാമേളയുടെ റജിസ്‌ട്രേഷൻ ഒക്ടോബർ  8 ന് അവസാനിക്കും. 

 

uukma

യുക്മ നോർത്ത് വെസ്റ്റ് കലാമേളയുടെ ലോഗോ ഡിസൈൻ ചെയ്തു ക്ലിക്ക്2ബ്രിംങ് ഗ്രോസറീസ് മാഞ്ചസ്റ്റർ നൽകുന്ന സമ്മാനത്തിനർഹനായിരിക്കുന്നത് പ്രസ്റ്റണിൽ നിന്നുള്ള ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൺ അസോസിയേഷൻ അംഗവുമായ റിച്ചു എബ്രഹാം ആണ്. വിജയിക്കുള്ള സമ്മാനം കലാമേള വേദിയിൽ വെച്ച് നൽകുന്നതായിരിക്കും. 

 

നോർത്ത് വെസ്റ്റിലെ പതിനഞ്ചോളം അസോസിയേഷനുകൾ മാറ്റുരക്കുന്ന കലയുടെ മാമാങ്കത്തിന് തിരശ്ശീല ഉയരാൻ ഇനി ആഴ്ചകൾ മാത്രമാണ് ബാക്കിയുള്ളത്. കലാമേളക്കുള്ള കേറ്ററിംഗ്, സൗണ്ട് സിസ്റ്റം തുടങ്ങിയവക്കുള്ള ക്വട്ടേഷൻ നൽകുവാൻ താൽപര്യം ഉള്ളവർ റീജനൽ ട്രഷറർ ബിജു മൈക്കിളിനെ (07446893614)  ബന്ധപ്പെടേണ്ടതാണ്. കലാമേള സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് കലാമേള കോർഡിനേറ്റർ സനോജ് വർഗ്ഗീസിനെ (07411300076) ബന്ധപ്പെടേണ്ടതാണ്.  റീജനൽ കലാമേള വിജയികൾക്ക് നവംബർ 4ന് ചെൽറ്റൻഹാമിൽ നടക്കുന്ന നാഷനൽ  കലാമേളയിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കുന്നതുമാണ്. 

 

യുക്മ നോർത്ത് വെസ്റ്റ് റീജിയൻ കലാമേള വൻ വിജയമാക്കുവാൻ നാഷനൽ, റീജനൽ ഭാരവാഹികൾ ഒറ്റക്കെട്ടായി പരിശ്രമിക്കുകയാണ്. യുക്മ നോർത്ത് വെസ്റ്റ് റീജിയൺ കലാമേളയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്‍റ് ബിജു പീറ്റർ, സെക്രട്ടറി ബെന്നി ജോസഫ് എന്നിവർ അറിയിച്ചു.

 

 

English Summary: UUKMA North West Regional Kala Mela Registration has started

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com