ADVERTISEMENT


സ്റ്റോക്ക് ഓൺ ട്രെന്റ് • രുചിയുടെ ഉത്സവമായി സ്റ്റോക്ക്‌ ഓൺ ട്രെന്റിലെ കൈരളി യുകെ മലയാളി ഷെഫ്‌ 2023 മത്സരം. മത്സരങ്ങൾക്ക് തിരശീല വീണപ്പോൾ മലയാളത്തിന്റെ തനതു വിഭവങ്ങളായ അവിയലും, പായസവും, ഇഞ്ചിക്കറിയും പ്രൗഢിയോടെ അണിനിരന്നു. വിജയികളെ പ്രഖ്യാപിച്ചാത് യുകെ മലയാളികൾക്ക്‌ സുപരിചിതരായ ഷെഫ്‌ ജോമോനും,  ഷെഫ്‌  ബിനോജുമായിരുന്നു.

kairali-uk-malayali-chef-competition2

 

kairali-uk-malayali-chef-competition1

കൈരളി യുകെ മലയാളി ഷെഫ്‌ 2023 മത്സരത്തിൽ വിജയികളായത് ടീം ഹീത്രുവിലെ ഡോ. സുജ വിനോദ്, സോഫിയ സെബാസ്റ്റ്യൻ എന്നിവരാണ്. രണ്ടാം സ്ഥാനത്തിന് വാട്ട്ഫോർഡിൽ നിന്നുള്ള ടീം അടിമുടിനാടനിലെ അജിത്ത്‌ വിഷ്ണു, സന്തോഷ്‌ ഏലിയാസ് എന്നിവർ അർഹരായപ്പോൾ മൂന്നാം സ്ഥാനം സ്റ്റോക്ക്‌ ഓൺ ട്രെന്റിലെ ടീം കൊകൊ മാംഗോയിലെ ആഷിക മോഹൻ, നിഖിൽ സുന്ദർ എന്നിവർ നേടി.

 

സ്റ്റോക്ക്‌ ഓൺ ട്രെന്റിലെ മരിയാസ്‌ റസ്റ്ററന്റിൽ നടന്ന മത്സരത്തിൽ വിജയികൾക്ക്‌ വിധികർത്താക്കൾ ഫലകവും ക്യാഷ്‌ പ്രൈസും വിതരണം ചെയ്തു. യുകെയിലെ ഇൻഷുറൻസ്‌ മോർട്ട്ഗേജ്‌ രംഗത്തെ പ്രമുഖ കൺസൽറ്റൻസിയായ ലൈഫ്‌ ലൈൻ പ്രൊട്ടക്ട് ആയിരുന്നു സമ്മാനങ്ങൾ സ്പോൺസർ ചെയ്തത്‌.

 

രണ്ടാം വർഷത്തിലേക്ക്‌ കടന്ന മലയാളി ഷെഫ്‌ മത്സരത്തിനു വേദിയൊരുക്കിയ കൈരളി യുകെ സ്റ്റോക്ക്‌‌ ഓൺ ട്രെന്റ്‌ യൂണിറ്റിനു വേണ്ടി സെക്രട്ടറി ആരൻ മൈക്കിൽ ഡെൽസൺ സ്വാഗതം ആശംസിക്കുകയും പ്രസിഡന്റ്‌ ശൈത്യ സമ്മാനദാന ചടങ്ങുകൾക്ക്‌ നേതൃത്വം കൊടുക്കുകയും ചെയ്തു.

 

ഇത്തവണ മത്സരത്തിൽ 7 ടീമുകൾ ആണ് പങ്കെടുത്തത്. കൂടുതൽ ടീമുകളെ വരും വർഷങ്ങളിൽ പങ്കെടുപ്പിച്ചു മലയാളി ഷെഫ്‌ മത്സരം നടത്തുമെന്ന് കൈരളി യുകെ ദേശീയ കമ്മറ്റിക്ക്‌ വേണ്ടി സാമുവൽ ജോഷ്വ, വൈസ്‌ പ്രസിഡന്റ്‌ ലിനു വർഗ്ഗീസ്‌ എന്നിവർ ആശംസ പ്രസംഗത്തിൽ അറിയിച്ചു. ഫോട്ടോഗ്രഫി ചെയ്ത ഡാനി രാജൻ, സൗണ്ട്‌ ക്രമീകരിച്ച രാജേഷ്‌ നായർ, സ്പോൺസർ ലൈഫ്‌ ലൈൻ പ്രൊട്ടക്ട്, വെസ്റ്റ്‌ ഫോർട്ട്‌ കെയർ, മരിയാസ്‌ റസ്റ്ററന്റ്‌ എന്നിവർക്കും പങ്കെടുത്തവർക്കും പരിപാടി വിജയിപ്പിച്ചവർക്കും കൈരളി യുകെ നാഷനൽ കമ്മിറ്റി നന്ദി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT