യൂണിറ്റി ഡേ ആഘോഷിച്ച് ജർമനി

Mail This Article
ബര്‍ലിന്‍∙ ജർമനിയുടെ ഐക്യത്തിന്റെ 33–ാം വാർഷികം ആഘോഷിച്ചു. വീണ്ടും ഒന്നിച്ചതിനെ അനുസ്മരിച്ചുകൊണ്ട് ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് ‘ആത്മവിശ്വാസമുള്ള’ ജർമനിയെക്കുറിച്ച് സംസാരിച്ചു. 33 വര്‍ഷമായി രാജ്യം ഇപ്പോഴും നേരിടുന്ന വെല്ലുവിളികളെക്കുറിച്ചാണ് മറ്റ് നേതാക്കള്‍ പറഞ്ഞത്. ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ച വടക്കന്‍ ജർമന്‍ നഗരമായ ഹാംബുര്‍ഗായിരുന്നു ഈ വര്‍ഷത്തെ ആഘോഷങ്ങളിൽ പങ്കുചേർന്നത്.
ദേശീയ നേതാക്കളും പ്രമുഖരും ആതിഥേയത്വം വഹിച്ച ആഘോഷത്തില്‍ ഒട്ടനവധിയാളുകള്‍ പങ്കെടുത്തു. ജര്‍മ്മന്‍ യൂണിറ്റി ഡേ പ്രമാണിച്ച് രാജ്യത്ത് പൊതുഅവധിയായിരുന്നു. 1990ല്‍ കമ്മ്യൂണിസ്റ്റ് കിഴക്കന്‍ ജർമനി ഫെഡറല്‍ റിപ്പബ്ലിക് ഓഫ് ജർമനിയില്‍ ചേര്‍ന്ന ദിവസമാണ് ഒക്ടോബര്‍ 3.
English Summary: Germany celebrates Unity Day