ADVERTISEMENT

മാള്‍ട്ട ∙ മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് യൂറോപ്പ് ഭദ്രാസനത്തിന്റെ ഏഴാമത് ഫാമിലി കോണ്‍ഫറന്‍സ് മ്ലാട്ടയില്‍ സംഘടിപ്പിച്ചു. ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ് തിരുമേനി ഉദ്ഘാടനം നിര്‍വ്വഹിച്ച ത്രിദിന സമ്മേളനത്തില്‍ സഭയുടെ യുറോപ്പിലുള്ള വിവിധ ഇടവകകളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുത്തു.

malankara-syrian-family-conference-4

മാള്‍ട്ട സെന്റ് മേരീസ് മലങ്കര സുറിയാനി ഓര്‍ത്തഡോക്ള്‍സ് ഇടവക ആതിഥേയത്വം വഹിച്ച കോണ്‍ഫറന്‍സില്‍ ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, ജര്‍മ്മനി, ഡെന്‍മാര്‍ക്ക്, ഇറ്റലി, നെതര്‍ലാന്‍ഡ്, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ കുടുംബസമേതം പങ്കെടുത്തു. വിശുദ്ധ പൗലോസ് ശ്ലീഹയുടെ പാദസ്പര്‍ശനമേറ്റ സ്ഥലത്തേക്കുള്ള തീര്‍ഥയാത്ര കൂടിയായിട്ടാണ് കുടുംബസംഗമം സംഘടിപ്പിച്ചത്.

malankara-syrian-family-conference-1

വിശ്വാസ സംബന്ധമായ മേഖലകളെക്കുറിച്ചും യൂറോപ്പില്‍ വിശ്വാസ സമൂഹം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ചര്‍ച്ചകളും ക്ളാസ്സുകളും ഉണ്ടായിരുന്നു. റോമില്‍ ഉന്നതവിദ്യാഭ്യാസം നടത്തുന്ന മലങ്കര കത്തോലിക്ക സഭാഅംഗം ഫാ. ഡൊമിനിക് സാവിയോ കുടുംബ ജീവിതത്തെക്കുറിച്ചും യുവതലമുറയും – പാശ്ചാത്യ ജീവിതത്തെയും ആസ്പദമാക്കി ക്‌ളാസുകള്‍ നയിച്ചു. ക്രിസ്തീയ ജീവിതത്തിലെ പ്രതിസന്ധികളും സാധ്യതകളും വനിതകളുടെ പങ്കിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും ക്ളാസ്സുകള്‍ക്കും ഫാ. ഡോ. തോമസ് ജേക്കബ് മണിമല, ഫാ. എല്‍ദോസ് വട്ടപ്പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

malankara-syrian-family-conference-2

വി. കുര്‍ബാനയുടെ ദൈവശാസ്ത്ര വ്യാഖ്യാനങ്ങളെക്കുറിച്ചു ഫാ. ജോഷി വെട്ടിക്കാട്ടില്‍ ക്ലാസ്സുകള്‍ എടുത്തു. കുട്ടികള്‍ക്കായി വിനോദങ്ങളും കളികകള്‍ക്കും എല്‍ദോസ് പല്‍പ്പത്ത് നേതൃത്വം നല്‍കി. ഒന്നാം സ്ഥാനം സ്വിറ്റ്‌സര്‍ലന്‍ഡ് ഇടവകയും, രണ്ടാം സ്ഥാനം മാള്‍ട്ട ഇടവകയും കരസ്ഥമാക്കിയ ആവേശകരമായ ക്വിസ്സ് പരിപാടികള്‍ക്ക് ഫാ. രഞ്ചു അബ്രഹാം, ഫാ. ടിജോ മാര്‍ക്കോസ് എന്നിവര്‍ നേതൃത്വം നല്‍കി.

കുടുംബ സമ്മേളനത്തിനോടനുബന്ധിച്ച് യുറോപ്പ് ഭദ്രാസന  കൗണ്‍സില്‍ മീറ്റിംഗ് കൂടുകയും ഭദ്രാസന ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും എല്ലാ ഇടവകകളിലേയും യൂത്ത് അസോസിയേഷന്‍ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും 2024 വര്‍ഷത്തില്‍ യുവതി യുവാക്കള്‍ക്കായുള്ള ക്യാമ്പ് ക്രമീകരിക്കുന്നതിനും തീരുമാനമായി.

ഫാമിലി കോണ്‍ഫറന്‍സിന്റെ സമാപനത്തോനബന്ധിച്ച് നടന്ന വി. മൂന്നിന്മേല്‍ കുര്‍ബാനയില്‍ അഭി. തെയോഫിലോസ് മെത്രാപ്പോലീത്തയും വൈദികരായ എല്‍ദോസ് വട്ടപ്പറമ്പില്‍, ഏലിയാസ് വര്‍ഗീസ് എന്നിവര്‍ കാര്‍മികത്വം വഹിച്ചു. ഫാമിലി കോൺ ഫറൻസിലൂടെ വി. സഭയിലെ കുടുംബങ്ങള്‍ക്ക് ഒരുമിച്ച് കൂടുന്നതിനും പരസ്പരമുള്ള ബന്ധങ്ങള്‍ ആഴപ്പെടുത്തുന്നതിന്റെയും ഒത്തൊരുമിച്ചു നില്‌കേണ്ടതിന്റെയും അതുവഴി സഭയുടെ ആചാരങ്ങളും പാരമ്പര്യവും പുതിയ തലമുറകളിലേക്ക് പകര്‍ന്നു കൊടുക്കുവാനും ഒരു സമൂഹമായി ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കുവാനും കഴിയണമെന്നു അഭി. മെത്രാപ്പോലിത്ത ഓര്‍മ്മപ്പെടുത്തി.

നൃത്തനൃത്യങ്ങളും സംഗീതവും ഒത്തൊരുമിച്ച കള്‍ച്ചറല്‍ പ്രോഗ്രാം ഏറെ ശ്രദ്ധേയമായി. മാള്‍ട്ട ആര്‍ച്ചുബിഷപ്പ് ഇമെററ്റസ് അഭിവന്ദ്യ ജോര്‍ജ് അന്തോണി ഫ്രെണ്ടോ മെത്രാപ്പോലിത്ത ഉദ്ഘാടനം ചെയ്തു. മാള്‍ട്ട ബ്ലുബെറി മ്യുസിക്കല്‍ ബാന്റിന്റെയും മാള്‍ട്ട ഇടവകയുടെ ക്വയര്‍ ടീമിന്റെയും സംഗീതവിരുന്ന് കള്‍ച്ചറല്‍ പ്രോഗ്രാമിനെ ഏറെ ഹൃദ്യമായി.

ഫാ. ജോഷി വെട്ടിക്കാട്ടില്‍ (ഭദ്രാസന സെക്രട്ടറി), ഫാ. പോള്‍ പി ജോര്‍ജ് (മാള്‍ട്ട ഇടവക വികാരി), അരുണ്‍ പോള്‍ (മാള്‍ട്ട ഇടവക വൈസ് പ്രസിഡന്റ്), എല്‍ദോ ഈരാളില്‍ (മാള്‍ട്ട ഇടവക സെക്രട്ടറി), ജിയോന്‍ പൗലോസ് (മാള്‍ട്ട ഇടവക ട്രെഷറര്‍), ജെലൂ ജോര്‍ജ് (മാള്‍ട്ട ഇടവക കമ്മിറ്റി അംഗം), വര്‍ഗീസ് അബ്രഹാം (ഭദ്രാസന ജോയിന്റ് സെക്രട്ടറി) ബേസില്‍ തോമസ് (ഭദ്രാസന ട്രെഷറര്‍), കമാണ്ടര്‍ ജോര്‍ജ് പടിക്കകുടി, ജോളി തുരുത്തുമ്മേല്‍ (കൗണ്‍സില്‍ അംഗങ്ങള്‍) എന്നിവരും മാള്‍ട്ട യൂത്ത് അസോസിയേഷനും, വനിതാ സമാജ അംഗങ്ങളും സമ്മേളനത്തിന് നേതൃത്വം നല്‍കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT