പ്രവാസി കേരളകോൺഗ്രസ് നേതൃസംഗമം
Mail This Article
ലണ്ടൻ∙വലിയ തോതിൽ പ്രവാസികൾ വിദേശ രാജ്യങ്ങളിൽ ഉള്ള ഒരു കാലഘട്ടവും പശ്ചാത്തലവും ഇന്ന് നില നിൽക്കുന്ന സാഹചര്യത്തിൽ അവരുടെ പ്രഫഷണൽ മികവുകൾ കേരളത്തിൻറെ സമഗ്രവികസനത്തിനായി പ്രയോജനപ്പെടുത്തണമെന്ന് കേരളകോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് പ്രസ്‌താവിച്ചു. യുകെ യിലെ കവെൻട്രിയിൽ നടന്ന പ്രവാസി കേരളകോൺഗ്രസ് (യുകെ) നേതൃ സംഗമവും കേരളാ കോൺഗ്രസ് അറുപതാം ജന്മദിനാഘോഷങ്ങളും വിഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ ഭേദമെന്യ കേരളം വളരണമെന്ന് ആഗ്രഹിക്കുന്നവരാണ് പ്രവാസികൾ. സർക്കാരുകൾ മാറി മാറി വരുമ്പോഴും, സമഗ്ര വികസനം ദ്രുതഗതിയിൽ തുടർ പ്രക്രിയയായി മുൻപോട്ടു പോകണമെങ്കിൽ പ്രവാസി സമൂഹത്തെ ചേർത്തുപിടിക്കണമെന്ന് പി ജെ ജോസഫ് പറഞ്ഞു.
ചടങ്ങിൽ കേരളകോൺഗ്രസ് പാർട്ടിയുടെ അറുപതാം ജന്മദിനം ആഘോഷിച്ചു. കേരളാ കോൺഗ്രെസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എം ൽ എ, ഡപ്യൂട്ടി ചെയർമാൻ മാരായ അഡ്വ: കെ ഫ്രാൻസിസ് ജോർജ് , അഡ്വ തോമസ് ഉണ്ണിയാടൻ, പ്രൊഫെഷണൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അപു ജോൺ ജോസഫ് , കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം മോനിച്ചൻ തുടങ്ങിയവർ വിഡിയോ കോൺഫ്രൻസിലൂടെ യോഗത്തെ അഭിവാദ്യം ചെയ്‌തു സംസാരിച്ചു. പ്രവാസി കേരളകോൺഗ്രസ് യു.കെ നേതാക്കളായ ബിനോയി പൊന്നാട്ട് , ജിപ്സൺ തോമസ് എട്ടുതൊട്ടിയിൽ , ബിജു ഇളംതുരുത്തിൽ , ജോസ് പരപ്പനാട്ട് , ബിറ്റാജ് അഗസ്റ്റിൻ,ലാലു സ്കറിയ, തോമസ് ജോണി , സിബി കാവുകാട്ട് , ജെറി ഉഴുന്നാലിൽ , ബേബി ജോൺ, ജിസ് കാനാട്ട് , ഡേവിസ് എടശ്ശേരി , സനീഷ് സൈമൺ, ലിട്ടു ടോമി എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.