കുട്ടികൾക്ക് ഇത്തവണ വത്തിക്കാന്റെ വേറിട്ട ക്രിസ്മസ് സമ്മാനം
Mail This Article
വത്തിക്കാൻ സിറ്റി∙ പതിവിൽ നിന്നും വ്യത്യസ്തമായി, വത്തിക്കാനിൽ ഇത്തവണ ക്രിസ്മസ് അലങ്കാരങ്ങളുടെ ഭാഗമായി കൊണ്ടുവന്നിട്ടുള്ള ക്രിസ്മസ് ട്രീ ആഘോഷങ്ങൾക്ക് ശേഷം നശിപ്പിക്കില്ല. പകരം അത് കുട്ടികൾക്ക് കളിപ്പാട്ടങ്ങളാക്കി മാറ്റുന്നതിനാണ് തീരുമാനം. ഇതിനായി ക്രിസ്മസ് ട്രീ കമ്പനിയിലേക്ക് അയക്കുമെന്ന് പിയോ മോന്തേ പ്രദേശത്തിന്റെ പ്രസിഡന്റ് ആൽബെർത്തോ ചിറിയോ അറിയിച്ചു. തുടർന്ന് കളിപ്പാട്ടങ്ങൾക്ക് കുട്ടികൾക്ക് കാരിത്താസ് സംഘടനയുടെ നേതൃത്വത്തിൽ നൽകും.
ഇത്തവണ 28 മീറ്റർ ഉയരമുള്ള സരളവൃക്ഷമാണ് ക്രിസ്മസ് ട്രീക്ക് വേണ്ടി വടക്കൻ ഇറ്റലിയില്ഡ നിന്നും വത്തിക്കാനിൽ എത്തിച്ചിരിക്കുന്നത്. 56 വർഷം പഴക്കമുള്ള 65 ക്വിന്റൽ ഭാരവുമുള്ള ഈ വൃക്ഷം പിയെ മോന്തെ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള അഗ്നിശമനവിഭാഗത്തിന്റെ നിർദ്ദേശപ്രകാരം മുറിച്ചുകളായൻ തീരുമാനിച്ചിരുന്നതാണ്. അടുത്ത മാസം 9 ന് വൈകുന്നേരം അഞ്ചിന് പുൽക്കൂട് ഉദ്‌ഘാടനവും ക്രിസ്മസ് ട്രീ പ്രകാശിപ്പിക്കലും വത്തിക്കാൻ ഗവർണറേറ്റ് പ്രസിഡന്റ് കർദ്ദിനാൾ ഫെർണാണ്ടോ വേർഗെസ് അലസാഗ നിർവഹിക്കും