ADVERTISEMENT

ബിർമിങ്ങ്ഹാം ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ വിമൻസ് ഫോറം വാർഷിക ദിനം ടോട്ട പുൽക്രാ വിശ്വാസവും സാഹോദര്യവും ഒരുമയും ആത്മീയതയും സ്‌ത്രീ ശാക്തീകരണവും വിളിച്ചോതുന്ന ആഘോഷമായി മാറി.

womens-forum2

രൂപതയിലെ 21 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാ വനിതകളും അംഗങ്ങളായ രൂപത വിമൻസ് ഫോറത്തിന്റെ അംഗങ്ങളായ ഏകദേശം 2000 ഓളം സ്ത്രീകൾ ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന സമ്മേളനം രാവിലെ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് ഉത്‌ഘാടനം ചെയ്തു.

womens-forum6

റോമിൽ ഫ്രാൻസിസ് മാർപാപ്പയോടു ഒപ്പം പ്രവർത്തിക്കുന്ന, വേൾഡ് വിമൻസ് ഓർഗനൈസേഷൻ മുൻ പ്രസിഡന്റ് ഡോക്ടർ മരിയ സർവിനോ സമ്മേളനത്തിൽ  മുഖ്യ പ്രഭാഷണം നടത്തി. പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെ അപ്പോസ്തോലിക ലേഖനങ്ങൾ അടിസ്ഥാനമാക്കി സ്ത്രീകൾക്ക് സഭയിലും ആരാധനാക്രമത്തിലും സമൂഹത്തിലും എങ്ങനെ ശക്തമായ സാന്നിധ്യമായി മാറാം എന്ന് വളരെ വ്യക്തമായി സ്ത്രീകൾക്കു മനസ്സിലാക്കി കൊടുത്ത ഡോക്ടർ സർവിനോ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെയും രൂപതയിലെ വിമൻസ് ഫോറത്തിന്റെയും പ്രവർത്തനങ്ങളെ അഭിനന്ദിച്ചു.

womens-forum7

വേൾഡ് വിമൻസ് ഫെഡറേഷനുമായി എങ്ങനെ സഹകരിച്ചു പ്രവർത്തിക്കാം എന്നതിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകക്കാനുള്ള സന്നദ്ധതയും അറിയിച്ചു. അഭിവന്ദ്യ പിതാവിന്റെ ഒപ്പം രൂപതയിലെ മുപ്പതില്പരം വൈദികരും  ചേർന്ന് അർപ്പിച്ച വിശുദ്ധ കുർബാന  ഏവർക്കും ആത്മീയ അനുഭവമായി. ലിറ്റർജിയുടെ പ്രാധാന്യം, പഠിക്കേണ്ടതിന്റെ ആവശ്യകത, സിറോ മലബാർ ലിറ്റർജിയുടെ ശക്തിയും സൗന്ദര്യവും എന്നതിനെ ആസ്പദമാക്കി അഭിവന്ദ്യ പിതാവിന്റെ വചന സന്ദേശം ഏവർക്കും പുതിയ ഉണർവേകി.

womens-forum1

രൂപത ഗായകസംഘത്തിലെ സ്ത്രീകൾ മനോഹരമായ ഗാനങ്ങൾ ആലപിച്ചു. രൂപത പ്രോട്ടോസിഞ്ചെല്ലൂസ് റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, വിമൻസ് ഫോറം ചെയർമാൻ റവ. ഫാ. ജോസ് അഞ്ചാനിക്കൽ, ഡയറക്ടർ റെവ ഡോക്ടർ സിസ്റ്റർ ജീൻ മാത്യു S H പ്രസിഡന്റ് ഡോക്ടർ ഷിൻസി മാത്യു എന്നിവർ സന്ദേശങ്ങൾ നൽകി. സെക്രട്ടറി റോസ് ജിമ്മിച്ചൻ രണ്ടു വർഷക്കാലത്തെ വിമൻസ് ഫോറത്തിന്റെ പ്രവർത്തനങ്ങൾ റിപ്പോർട്ടിൽ അവതരിപ്പിച്ചു.

womens-forum3

ഫോറത്തിലെ അംഗങ്ങളുടെയും അംഗങ്ങൾ അല്ലാത്ത സുമനസ്സുകളുടെയും സഹായത്തോടെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കേരളത്തിലെ ഡയാലിസിസ് രോഗികളെ സഹായിക്കാൻ രണ്ടു ഹോസ്പിറ്റലികളിലായി 4 ഡയാലിസിസ് മെഷീനുകൾ നൽകിയത് ഏവർക്കും സന്തോഷം നൽകുന്ന പ്രവർത്തനങ്ങളിൽ ഒന്നായി. വൈസ് പ്രസിഡന്റ് ജൈസമ്മ ബിജോയുടെ നേതൃത്വത്തിൽ എഡിറ്റോറിയൽ ബോർഡ് തയാറാക്കിയ souvenir അന്നേ ദിവസം പ്രകാശനം ചെയ്തു.

womens-forum4

ഉച്ചക്ക് ശേഷം നടന്ന ആഘോഷമായ കലാപരിപാടിയിൽ രൂപതയിലെ 12 റീജിയനുകളെ പ്രതിനിധീകരിച്ചു സ്ത്രീകൾ വിവിധ കലാവിഭവങ്ങൾ ഒരുക്കി. ലിറ്റർജിക്കൽ ക്വിസ് ഉൾപ്പെടെയുള്ള എല്ലാ മത്സരങ്ങളുടെയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തതോടൊപ്പം പുതിയ ഭാരവാഹികൾക്കുള്ള സസ്ഥാനകൈമാറ്റവും നടന്നു. വിമൻസ് ഫോറം ആന്തത്തോടെ പരിപാടികൾ സമാപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com