കോർക്ക് പ്രവാസി മലയാളി അസോസിയേഷൻ ക്രിസ്മസ്, ന്യൂഇയർ ആഘോഷം ജനുവരി 6 ന്
Mail This Article
×
കോർക്ക് ∙ കോർക്ക് പ്രവാസി മലയാളി അസോസിയേഷന്റെ ക്രിസ്മസ്, ന്യൂഇയർ ആഘോഷം ജനുവരി 6 ന്നടക്കും. ജനുവരി 6 ശനിയാഴ്ച കോർക്ക് ടോഗർ ഹാളിൽ വൈകിട്ട് 4 മുതൽ രാത്രി 10 വരെയാണ് ആഘോഷങ്ങൾ. ക്രിസ്മസ് കാരൾ മത്സരം, കുട്ടികളുടെ വിവിധ കലാപരിപാടികൾ, വിവിധതരം ഫുഡ് കൗണ്ടറുകൾ എന്നിവ ഉണ്ടായിരിക്കും.
കൂടാതെ സോൾ ബീറ്റ്സ് ഫ്രം ദ്രോഗട നയിക്കുന്ന സംഗീത സദസ്സ് ഉണ്ടായിരിക്കുന്നതാണ്. ആഘോഷ പരിപാടികളിലേക്ക് ഏവരെയും കുടുംബസമേതം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു. പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഇതോടൊപ്പം നൽകിയിരിക്കുന്ന Google Form പൂരിപ്പിക്കണമെന്ന് സംഘാടകർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.