ADVERTISEMENT

ഡബ്ലിൻ ∙ കണ്ണൂർ കമ്മ്യൂണിറ്റി ഇൻ അയർലൻഡ് പ്രവാസി വ്യവസായികൾക്കായി ഏർപ്പെടുത്തിയ 2023 ലെ പ്രഥമ  പ്രവാസി ബിസിനസ് അച്ചീവ്‌മെന്റ് അവാർഡിന് വിശ്വാസ് ഫുഡ് കമ്പനിയുടെ ബിജുമോൻ ജോസഫ് അർഹനായി . ഡബ്ലിനിൽ നടന്ന എട്ടാമത് കണ്ണൂർ സംഗമത്തിൽ  അഡ്വ.സിബി സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ അവാർഡ് ഡൺല്ലേരി ഡപ്യുട്ടി മേയർ ഇവാ എലിസബത്ത് ഡൗലിംഗ് , മുൻ ഡബ്ലിൻ  ലോർഡ് മേയർ കൗൺസിലർ ഡെർമോട്ട് ലാസി , മുൻ ഡെപ്യുട്ടി മേയർ  കൗൺസിലർ  മൈക്കിൾ ക്ലാർക്ക് എന്നിവർ  ചേർന്ന്  ബിജുവിന് നൽകി. അവാർഡ് ദാന ചടങ്ങിൽ ഐറീഷ് ഇടവക വികാരിയും കണ്ണൂർ സ്വദേശഇയുമായ  റവ .ഫാ രാജേഷ് മേച്ചിറാകാത്ത് , ഐറീഷ് മുൻ മന്ത്രിയും നിലവിലെ യൂറോപ്യൻ പാർലമെൻറ് എംപിയുമായ ബാരി ആൻഡ്രൂസ് , സിറോ മലബാർ സഭ ഡബ്ലിൻ സോണൽ ട്രസ്റ്റി ബിനുജിത്ത് സെബാസ്റ്റ്യന്‍ , ജോയി തോമസ് ,കണ്ണൂർ സംഗമ എക്സ്യുകുട്ടിവുകളായ ഷിജോ പുളിക്കൻ ,അമൽ ടി ജോസഫ് , സുഹാസ് പൂവം,  പിന്റോ റോയി, അഡ്വ. സിബി സെബാസ്റ്റ്യന്‍ എന്നിവർ ആശംസകൾ നേർന്നു.  ബിജു ജോസഫിന്റെ ഭാര്യയും മകനും അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തിരുന്നു.

ഭക്ഷ്യ ഉൽപന്നങ്ങളുടെ നിർമ്മാണത്തിൽ 20 വർഷത്തിലേറെ പരിചയമുള്ള ഏരാത്ത് ബിസിനസ് കോർപ്പറേഷന്റെ ഒരു അനുബന്ധ സംരംഭമായിട്ടാണ് വിശ്വാസ് ഫുഡ്‌സ് നിലവിൽ വന്നത്. കോട്ടയത്തിനടുത്ത് രാമപുരത്താണ് കമ്പനി സ്ഥിതി ചെയ്യുന്നത്. മസാലപ്പൊടികൾ, കറിപ്പൊടികൾ, പ്രാതൽ അരിപ്പൊടികൾ എന്നിവ കമ്പനി പുറത്തിറക്കുന്നു. യൂറോപ്പിൽ എങ്ങും രുചിയും മണവും പരത്തി വിശ്വാസത്തോടെ ബിസിനസ് വിജയിപ്പിച്ചെടുത്തതിൽ മുഖ്യ പങ്കു വഹിച്ച വ്യക്തിയാണ് ബിജു. ബിജുവിൽ  കസ്റ്റമേഴ്‌സിനുണ്ടായ വിശ്വാസം ആണ് ബിസിനസിൽ വിജയം വരിക്കാൻ ആയത് .ആ വിജയത്തിന്റെ അംഗീകാരമാണ് ബിജുവിനെ പ്രഥമ  'പ്രവാസി ബിസിനസ് അച്ചീവ്‌മെന്റ് അവാർഡിന് അർഹനാക്കിയത് എന്ന് അവാർഡ് നിർണയ കമ്മറ്റി വിലയിരുത്തി.

English Summary:

Expatriate Business Achievement Award to Bijumon Joseph

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com