ADVERTISEMENT

വാട്ടർഫോർഡ് ∙ സൗത്ത് ഇന്ത്യയിലെ പ്രമുഖ മ്യൂസിക് ബാൻഡായ മസാല കോഫിയുടെ വാട്ടർഫോർഡിലെ മ്യൂസിക് നൈറ്റ് അവിസ്മരണീയമായി. വാട്ടർഫോർഡ് ടവർ ഹോട്ടൽ സാക്ഷ്യം വഹിച്ചത് സംഗീതപ്രേമികളുടെ കണ്ണും കാതും മനസ്സും ഒരുപോലെ നിറഞ്ഞു തുളുമ്പിയ നിമിഷങ്ങൾക്കാണ്. വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ പതിനഞ്ചാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മ്യൂസിക് നൈറ്റ് അത്യധികം ആവേശത്തോടെയാണ് കാണികൾ ഏറ്റുവാങ്ങിയത്. 

fifteenth-anniversary-celebration-of-waterford-malayali-association

സൂപ്പർ ഡൂപ്പർ ക്രിയേഷൻസ് അയർലണ്ടിൽ നാല് വേദികളിലായി സംഘടിപ്പിച്ച സംഗീതനിശ വാട്ടർഫോർഡിൽ ഫെബ്രുവരി രണ്ടിനാണ് അരങ്ങേറിയത്. വാട്ടർഫോഡിൽ നിന്നും സമീപ കൗണ്ടികളിൽ നിന്നും ഇരമ്പി എത്തിയ സംഗീത പ്രേമികൾ കൂടെപ്പാടിയും ആർത്ത് വിളിച്ചും നൃത്തമാടിയും സംഗീതാസ്വാദനം പലതലത്തിൽ അനുഭവവേദ്യമാക്കി.

fifteenth-anniversary-celebration-of-waterford-malayali-association

വാട്ടർഫോർഡ് മലയാളി അസോസിയേഷൻ പ്രസിഡന്റ് അനൂപ് ജോൺ സ്വാഗതവും മീഡിയ കൺവീനർ ഷാജു ജോസ് കൃതജ്ഞതയും അറിയിച്ചു. ആവേശം അലകടലായി മാറിയ മസാല കോഫിയുടെ മാന്ത്രിക സംഗീത പരിപാടി അവസാനിക്കുമ്പോഴും പ്രായ ഭേദമന്യേ കാണികളെല്ലാവരും വീണ്ടും വീണ്ടും എന്നാർത്തു വിളിക്കുന്നുണ്ടായിരുന്നു.

fifteenth-anniversary-celebration-of-waterford-malayali-association

വാട്ടർ ഫോർഡ് മലയാളി അസോസിയേഷന്റെ പ്രവർത്തന പന്ഥാവിലെ മറ്റൊരു പൊൻതൂവൽ കൂടിയായി മസാല കോഫി സംഗീതനിശയുടെ വിജയം. മ്യൂസിക് നൈറ്റ് ആവേശത്തോടെ നെഞ്ചേറ്റിയ മുഴുവൻ സംഗീത പ്രേമികളോടും അസോസിയേഷൻ കമ്മിറ്റി സ്നേഹനിർഭരമായ നന്ദി അറിയിച്ചു.

വാർത്ത ∙ ഷാജു ജോസ്

English Summary:

Fifteenth Anniversary Celebration of Waterford Malayali Association

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com