ADVERTISEMENT

വാട്‌ഫോർഡ് ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയിലെ ഓക്സ്ഫഡ് റീജിന്റെ നേതൃത്വത്തിൽ യുവജന സംഗമം, 'ABLAZE 2024' സംഘടിപ്പിക്കുന്നു. ഏപ്രിൽ മാസം നാലാം തീയതി വ്യാഴാഴ്ച്ച, വാട്‌ഫോർഡ് ഹോളി ക്വീൻ സെന്ററിൽവച്ച് നടത്തപ്പെടുന്ന സംഗമം രാവിലെ പത്തു മണി മുതൽ വൈകുന്നേരം നാലു മണി വരെയാണ്  ക്രമീകരിച്ചിരിക്കുന്നത്. നോർത്താംപ്ടൺ റോമൻ കത്തോലിക്കാ രൂപതയിൽ നിന്നും 2022  ജൂണിൽ വൈദികപട്ടം സ്വീകരിച്ച യുവ വൈദികൻ ഫാ. ജിത്തു ജെയിംസ് മഠത്തിൽ സംഗമത്തിന് നേതൃത്വം നൽകും.  

യുവജനങ്ങൾക്ക്‌ പ്രാർഥനയ്ക്കും ആരാധനയ്ക്കും സ്തുതിപ്പിനും അതോടൊപ്പം പരിചയപ്പെടുന്നതിനും, ആശയ വിനിമയത്തിനും, വിനോദങ്ങൾക്കും ഉള്ള വേദിയാവും 'ABLAZE 2024'. പതിനഞ്ചു വയസ്സിനു മുകളിലുള്ളവരും അവിവാഹിതരുമായ യുവജനങ്ങളെ ഉദ്ദേശിച്ചാണ് സംഗമം ഒരുക്കിയിരിക്കുന്നത്. റജിസ്ട്രേഷൻ സൗജന്യമാണ്. ഉച്ച ഭക്ഷണം ക്രമീകരിക്കുന്നുണ്ട്. 'ABLAZE  2024' സംഗമത്തിൽപങ്കു ചേരുവാൻ എല്ലാ യുവജനങ്ങളെയും  പ്രോത്സാഹിപ്പിച്ചയക്കണമെന്ന്‌ ഓക്സ്ഫോർഡ് റീജിയൻ ഡയറക്ടർ ഫാ. ഫാൻസുവാ പത്തിൽ, ഫാ.അനീഷ് നെല്ലിക്കൽ, ഷിനോ കുര്യൻ, റീന ജെബിറ്റി എന്നിവർ  മാതാപിതാക്കളോട് അഭ്യർഥിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
Fr. Fanzwa Pathil-07309049040
Shino Kurian- 07886326607
Reena Jabitty-07578947304
April 4th Thursday from 10:00 AM to 16:00 PM
HOLY QUEEN CENTRE, TOLPITS LANE, WATFORD, WD18 6NP 

English Summary:

Oxford Regional Syro Malabar Youth Meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com