ഇപ്സ്വിച് മലയാളികളുടെ ഈസ്റ്റർ, വിഷു, ഈദ് ആഘോഷങ്ങൾ ഏപ്രിൽ 6ന്

Mail This Article
ഇപ്സ്വിച് ∙ ഇപ്സ്വിച് മലയാളികളുടെ ഈസ്റ്റർ, വിഷു, ഈദ് ആഘോഷങ്ങൾ ഏപ്രിൽ 6ന് നടക്കും. ഇപ്സ്വിച് മലയാളി അസോസിയേഷന്റെ (ഐഎംഎ) നേതൃത്വത്തിലാണ് വൈകിട്ട് 5 മുതൽ ആഘോഷങ്ങൾ നടക്കുക. ആഘോഷങ്ങളോട് അനുബന്ധിച്ചു കിട്ടികൾക്കായി നടത്തുന്ന രാധ-കൃഷ്ണ മത്സരം മുഖ്യ ആകർഷണമാകും. 'ഉല്ലാസം 2024' എന്ന പേരിലാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുക. രാധാ-കൃഷ്ണ മത്സര വിജയികൾക്ക് 51 പൗണ്ട് വീതം സമ്മാനം നൽകുമെന്ന് ഐഎംഎ ഭാരവാഹികൾ അറിയിച്ചു.
പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടാകും. 10 വയസുവരെയുള്ള കുട്ടികൾക്ക് വിഷു കൈനീട്ടം, ഈസ്റ്റർ എഗ്ഗ് വിതരണം എന്നിവ ഉണ്ടാകും. ആഘോഷങ്ങളോട് അനുബന്ധിച്ച് പ്രശസ്ത കലാകാരൻ ഉല്ലാസ് പന്തളവും സംഘവും നയിക്കുന്ന 'ഉല്ലാസം 2024' കോമഡി മ്യൂസിക്കൽ ഷോ, ഫ്‌ളൈട്ടോസ് ഡാൻസ് കമ്പനിയും ഐഎംഎയും സംയുക്തമായി നടത്തുന്ന നൃത്തങ്ങൾ, വിവിധ കലാപരിപാടികൾ, ഡിജെ പാർട്ടി എന്നിവയും ഉണ്ടാകും. ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് https://forms.gle/XBbuSXCiMoR7GeoD8 എന്ന ലിങ്കിൽ പ്രവേശിക്കാം.
കൂടുതൽ വിവരങ്ങൾക്ക്:
ബാബു മാങ്കുഴിയിൽ - 07793122621
നെവിൻ മാനുവേൽ - 07588790065
ഷിബി വൈറ്റസ് - 07877795361
ആഘോഷങ്ങൾ നടക്കുന്ന സ്ഥലം:
St Albans Catholic High School, IP4 3NJ