മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് എഡിൻബർഗിൽ പുതിയ കോൺഗ്രിഗേഷൻ
Mail This Article
×
ലണ്ടൻ ∙ മലങ്കര (ഇന്ത്യൻ) ഓർത്തഡോക്സ് സഭാ യൂക്കെ - യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രാസനത്തിന് സ്കോട്‌ലൻഡ് തലസ്ഥാന നഗരമായ എഡിൻബർഗിൽ പുതിയ കോൺഗ്രിഗേഷൻ ആരംഭിക്കുന്നു .പരിശുദ്ധ യോഹന്നാൻ സ്ലീഹായുടെ നാമധേയത്തിൽ ആരംഭിക്കുന്ന പ്രസ്‌തുത ദേവാലയത്തിന്റെ പ്രഥമ കുർബാന ഏപ്രിൽ ആറാം തീയതി(06-04-2024) എഡിൻബർഗ് ഹോളിക്രോസ് പള്ളിയിൽ വച്ചു രാവിലെ 8.30 നു ഫാ.സജി സി. ജോണിന്റെ പ്രധാന കാർമികത്വത്തിൽ നടത്തും. എല്ലാമാസത്തിന്റെയും ആദ്യ ശനിയാഴ്‌ച നടത്തുവാൻ ഉദ്ദേശിക്കുന്ന കുർബാന സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് +447587351426 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
(വാർത്ത ∙ സോജി മാത്യു)
English Summary:
New Congregation for Malankara Orthodox Church in Edinburgh
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.