ADVERTISEMENT

ആഷ്‌ഫോർഡ് ∙ കെന്റെയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ആഷ്‌ഫോർഡ് മലയാളി അസോസിയേഷന്റെ 19-ാം വാർഷിക പൊതുയോഗം ആഷ്‌ഫോർഡ് സെന്റെ സൈമൺസ് ഹാളിൽ പ്രസിഡന്റ് ആൽബിൻ ഏബ്രഹാമിന്റെ അധ്യക്ഷതയിൽ നടന്നു. ജോയിന്റ് സെക്രട്ടറി ശ്രീദേവി സ്വാഗതം നേർന്നു. സെക്രട്ടറി ജോമോൾ സാബു വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ സോണി ജേക്കബ് വാർഷിക കണക്ക് അവതരിപ്പിച്ചു. 2024–25 വർഷത്തെ ഭാരവാഹികളായി ജിബി ജോണി (പ്രസിഡന്റ്), ഹണി ജോൺ (വൈസ് പ്രസിഡന്റ്), സോജ മധുസൂധനൻ (സെക്രട്ടറി), സോജിത്ത് വെള്ളപ്പനാട്ട് (ജോ. സെക്രട്ടറി), ട്വിങ്കിൾ തൊണ്ടിക്കൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. ജോൺസൻ മാത്യൂസ്, സോണി ജേക്കബ്, മിനി ജിജോ, ശ്രീദേവി മാണിക്കൻ, ജോമോൾ സാബു, സിനി ബിനോയി, രാജീവ് തോമസ്, ആൽബിൻ എബ്രഹാം, ഡോ. സുധീഷ് കെ., സന്തോഷ് കപ്പാനി, കാർത്തിക്ക് കെ. എന്നിവരെ കമ്മറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.

തുടർന്ന് നടന്ന അനുമോദന സമ്മേളനത്തിൽ 20–ാം വയസ്സിലേക്ക് കാൽ വയ്ക്കുന്ന വേളയിൽ പുതിയ കർമ്മ പരിപാടികൾ ആവിഷ്ക്കരിക്കുന്നതിനും നടപ്പാക്കുന്നതിനും എല്ലാ അംഗങ്ങളുടെയും പിന്തുണ നിയുക്ത പ്രസിഡന്റ് ജിബി ജോണി അഭ്യർഥിച്ചു.

മുൻ കാലങ്ങളിലെ പോലെ എല്ലാ പരിപാടികൾക്കും സമയക്ലിപ്തത പാലിക്കണമെന്ന് സെക്രട്ടറി സോജ മധുസൂദനൻ ഓർമപ്പെടുത്തി. ട്വിങ്കിൾ തൊണ്ടിക്കൽ നന്ദി പറഞ്ഞു. പ്രസിഡന്റ് ജിബി ജോണിയുടെ അധ്യക്ഷതയിൽ നടന്ന ആദ്യ കമ്മറ്റി മീറ്റിങ്ങിൽ ജൂലൈ 20ന് Cricket & Batbecuse, ഓഗസ്റ്റ് 10ന് Sports day, സെപ്റ്റംബർ 28ന് ഓണാഘോഷം എന്നിവ നടത്താൻ തീരുമാനിച്ചു.

English Summary:

Ashford Malayali Association-20th Anniversary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com