ADVERTISEMENT

ബ്രിസ്‌റ്റോള്‍∙ ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപതാ വുമണ്‍സ് ഫോറത്തിന്‍റെ ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജൻ ആനുവല്‍ ഗാതറിങ്ങ് സമാപിച്ചു. ഇന്നലെ ഗ്ലോസ്റ്ററിലെ സെന്‍റ് അഗസ്റ്റിയൻ ചര്‍ച്ചിലാണ് ആനുവല്‍ ഗാതറിങ് നടന്നത്.   മൂന്ന് വൈദീകരുടെ നേതൃത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയോടെയാണ് പരിപാടി ആരംഭിച്ചത്. തുടർന്ന് ആനുവല്‍ ഗാതറിങ്ങിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നടന്നു.

ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജൻ ജോയ്ന്‍റ് സെക്രട്ടറി ഷീബ അളിയത്ത്  സ്വാഗതം ആശംസിച്ചു. വുമണ്‍സ് ഫോറം റിജനല്‍ ഡയറക്ടര്‍ ഫാ. മാത്യു സെബാസ്റ്റ്യന്‍ പാലരകരോട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.  ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജൻ കോര്‍ഡിനേറ്ററായ  ഫാ. ജിബിന്‍ വാമറ്റത്തില്‍ വുമണ്‍സ് ഫോറത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ആശംസകള്‍ അര്‍പ്പിച്ചു.

womens-forum-bristol-3

സെന്‍റ് തോമസ് മിഷന്‍ കാര്‍ഡിഫ് ഡയറക്ടര്‍ റവ. ഫാ. പ്രജില്‍ പണ്ടാരപറമ്പില്‍ മിഷന്‍റെ പ്രവര്‍ത്തനങ്ങളില്‍ അഭിനന്ദനം അറിയിച്ചു. സ്ത്രീയുടെ സൃഷ്ടി മഹനീയമാണെന്ന് സിസ്റ്റര്‍ ജീന്‍ പറഞ്ഞു.

വുമണ്‍സ് ഫോറം ഡയറക്ടര്‍ ഓഫ് എപാര്‍കി ജീന്‍ മാത്യുവും ബ്രദര്‍ ഷിബു ജോണും വനിതാ ഫോറത്തിന്‍റെ ആവശ്യകതകളെ പറ്റി സംസാരിച്ചു. ബ്രദര്‍ ഷിബു ജോൺ ചടങ്ങിൽ പ്രസംഗിച്ചു. യുകെയിലെ പ്രമുഖ മോർഗേജ് അഡൈ്വസറായ ഇന്‍ഫിനിറ്റി മോർഗേജ് പരിപാടിയുടെ മുഖ്യ സ്‌പോണ്‍സേഴ്‌സായിരുന്നു. ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജൻ പ്രസിഡന്‍റ് സോണിയ ആന്‍റണി ഏവരോടും സംസാരിച്ചു.

womens-forum-bristol-2

ജൂബി എല്‍സാ ജോണ്‍ പരിപാടിയുടെ അവതരണം നിര്‍വഹിച്ചു. ഗ്ലോസ്റ്റര്‍ സെന്‍റ് മേരീസ് മിഷന്‍റെയും ന്യൂ പോര്‍ട്ടിന്‍റെയും വനിതകളുടെ നൃത്ത പരിപാടികളും ചടങ്ങിൽ അവതരിപ്പിച്ചു
വാർത്ത ∙ ജഗ്ഗി ജോസഫ്

English Summary:

Great Britain Syro-Malabar Diocesan Women's Forum Bristol Cardiff Region Annual Meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com