ADVERTISEMENT

ഫ്രാങ്ക്ഫര്‍ട്ട് ∙ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പൊലീത്ത ഈ മാസം 14ന് ജർമനിയിൽ സന്ദർശനം ആരംഭിച്ചു. സന്ദർശനം ജൂലൈ ഒന്ന് വരെ നീണ്ടുനിൽക്കും. ജർമനി സെന്‍റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിലും ഇടവകയുടെ കീഴിലുള്ള ഫ്രാങ്ക്ഫര്‍ട്ട്, സ്റ്റുർട്ട്ഗാർട്ട്, മ്യൂണിക്ക്, എസ്സൻ എന്നീ നഗരങ്ങളിലെ വിശുദ്ധ കുർബാനയ്ക്കും വിശുദ്ധ ശ്ലീഹന്മാരുടെ പെരുന്നാളുകൾക്കും  യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മുഖ്യകാർമ്മികത്വം വഹിക്കും. 

യുവജനപ്രസ്ഥാനത്തിന്‍റെ 2024-25 വർഷത്തെ പ്രവർത്തനോദ്ഘാടനവും ഈ വർഷത്തെ ഒവിബിഎസിന്‍റെ ഉദ്ഘാടനവും  സന്ദർശനവേളയിൽ നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 

English Summary:

Dr. Yuhanon Mar Chrysostomos Metropolitan Visits St. Thomas Indian Orthodox Church Germany

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com