ADVERTISEMENT

കോപ്പന്‍ഹേഗന്‍∙ ഡെൻമാർക്ക്, വിദഗ്ധ തൊഴിലാളികൾക്ക് രാജ്യത്തേക്ക് കുടിയേറുന്നത് എളുപ്പമാക്കുന്നതിനായി കുടിയേറ്റ നയം പരിഷ്കരിച്ചു. ഈ മാറ്റങ്ങൾ ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരും.

∙ പ്രധാന മാറ്റങ്ങൾ: 
പോസിറ്റീവ് ലിസ്റ്റ്: സോഷ്യൽ, ഹെൽത്ത് കെയർ മേഖലകളിലെ ജോലികൾ ചെയ്യുന്നവരെ "പോസിറ്റീവ് ലിസ്റ്റിൽ" ഉൾപ്പെടുത്തും. അതായത് ഈ മേഖലകളിൽ തൊഴിൽ വാഗ്ദാനം ലഭിക്കുന്ന വിദേശ തൊഴിലാളികൾക്ക് താമസ അനുമതിയും തൊഴിൽ അനുമതിയും ലഭിക്കാൻ എളുപ്പമാകും എന്നാണ്.

റസിഡൻസ് പെർമിറ്റ്: ഓതറൈസേഷൻ പ്രോഗ്രാം വഴി റസിഡൻസ് പെർമിറ്റ് നേടിയവർക്ക് ഇനി പ്രത്യേകം വർക്ക് പെർമിറ്റിന് അപേക്ഷിക്കേണ്ടതില്ല. ഇത്തരത്തിൽ എത്തുന്ന വിദേശ പൗരന്മാർക്ക് ഓതറൈസേഷന്‍ ദീര്‍ഘിപ്പിച്ച് ജോലി അന്വേഷിക്കുന്നതിനായി ആറുമാസത്തേക്ക് ഡെൻമാർക്കിൽ താമസിക്കാൻ അനുമതി നൽകും.

∙ പോസിറ്റീവ് ലിസ്റ്റിൽ താഴെ പറയുന്ന തൊഴിലുകൾ ഉൾപ്പെടുന്നു:

∙വീട്ടിലെത്തി കെയർ ജോലി ചെയ്യുന്നവർ
∙ചൈൽഡ് കെയർ തൊഴിലാളികൾ
∙ഫാർമസ്യൂട്ടിക്കൽ ടെക്നീഷ്യൻമാരും അസിസ്റ്റന്‍റുമാരും
∙മെഡിക്കൽ ഇമേജിങ്, തെറാപ്യൂട്ടിക് ഉപകരണ ടെക്നീഷ്യൻമാർ
∙മിഡ്‌വൈഫുകൾ
∙നഴ്‌സുമാർ
∙സ്‌പെഷ്യലിസ്റ്റ് മെഡിക്കൽ പ്രാക്ടീഷണർമാർ
∙ജനറൽ മെഡിക്കൽ പ്രാക്ടീഷണർമാർ

ഡെൻമാർക്ക് നിലവിൽ കടുത്ത തൊഴിലാളി ക്ഷാമം നേരിടുകയാണ്. ഈ നയം ഈ പ്രശ്നം പരിഹരിക്കാനും സാമൂഹിക, ആരോഗ്യ സംരക്ഷണ മേഖലകളിൽ ആവശ്യമായ ജീവനക്കാരുണ്ടെന്ന് ഉറപ്പാക്കാനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

English Summary:

Denmark simplifies immigration for skilled workers in healthcare and social services. The new policy takes effect July 1st.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com