ADVERTISEMENT

ബെൽഫാസ്റ്റ് ∙ ഐപിസി ബെൽഫാസ്റ്റ് സഭയുടെ നേതൃത്വത്തിൽ സംഗീത വിരുന്നും വചന ശുശ്രൂഷയും ജൂൺ 29ന് നടക്കും.  ബെൽഫാസ്റ്റിലുള്ള ഫിൻഗി മെഥഡിസ്റ്റ് ചർച്ചിലെ വെസ്ലി ഹാളിൽ വൈകുന്നേരം 5.30 മുതലാണ് പരിപാടി.

പാസ്റ്റർ ബോബൻ തോമസ് വചന ശുശ്രൂഷ നിർവഹിക്കും. യുകെയിലെ ക്രൈസ്തവ സംഗീത ലോകത്തെ അറിയപ്പെടുന്ന ഗായിക ടിന ജോയി ഐപിസി ബഥേൽ ചർച്ച് ക്വയറിനോടോപ്പം സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ ജേക്കബ് ജോൺ, ബ്രദർ സിബി ജോർജ്, മോൻസി ചാക്കോ, തോമസ് മാത്യു എന്നിവർ പ്രോഗ്രാമിന്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും. നോർത്തേൺ അയർലൻഡിലുള്ള എല്ലാവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

English Summary:

IPC Belfast church Convention

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com