മരിച്ചയാളില്‍ നിന്ന് മോഷണം; ലണ്ടനിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്

Mail This Article
×
ലണ്ടൻ ∙ മരിച്ചയാളിൽ നിന്ന് മോഷണം നടത്തിയതിന് നോർത്ത് ലണ്ടനിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസും സസ്‌പെന്‍ഷനും. നോര്‍ത്ത് ലണ്ടനില്‍ കുഴഞ്ഞുവീണ് മരിച്ച ആളില്‍ നിന്ന് മോഷ്ടിച്ചതിനാണ് ക്രെയ്ഗ് കാര്‍ട്ടര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തത്. ഇയാള്‍ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഇന്ന് ഹാജരാകണം.
നോർത്ത് ലാണ്ടനിലെ ഹോണ്‍സിയിലാണ് സംഭവം നടന്നതെന്ന് മെറ്റ് പോലീസ് വക്താവ് പറഞ്ഞു. സേനയുടെ നോര്‍ത്ത് ഏരിയ കമാന്‍ഡ് യൂണിറ്റിലാണ് ക്രെയ്ഗ് കാര്‍ട്ടര്‍ ജോലി ചെയ്യുന്നത്. ആരോപണത്തെ തുടര്‍ന്ന് കാര്‍ട്ടറെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
English Summary:
Police officer charged over alleged theft from dead man
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.