ADVERTISEMENT

ലണ്ടൻ ∙ മസ്തിഷ്ക ട്യൂമർ ബാധിച്ച് അന്തരിച്ച റയാൻ നൈനാന്റെ സ്മരണയ്ക്കായി 2014 ൽ ആരംഭിച്ച റയാൻ നൈനാൻ ചിൽഡ്രൻ ചാരിറ്റി (ആർഎൻസിസി) യുടെ ഫണ്ട് ശേഖരണ പരിപാടിയാണിത്. പരിപാടിയിൽ 400ലധികം പേർ പങ്കെടുക്കും. ഹൈ വൈകോംബ് മേയർ സിലർ നാഥൻ തോമസ് മുഖ്യാതിഥിയായിരിക്കും. ഗോപിനാഥ് മുതുകാട് ആണ് വിശിഷ്ടാതിഥി.

14 സീനിയർ ടീമുകൾ ഇതിനോടകം റജിസ്റ്റർ ചെയ്തിട്ടുണ്ട്. സീനിയർ ടീമിൽ വിജയിക്കുന്നവർക്ക് ട്രോഫിയും 350 പൗണ്ടും സമ്മാനമായി ലഭിക്കും.  2 ജൂനിയർ ടീമുകളും 2 വനിതാ ടീമും റജിസ്റ്റർ ചെയ്തിട്ടുണ്ട്.

rncc

പങ്കെടുക്കുന്നവർക്കായി ഭക്ഷണശാലകളും ഉണ്ടായിരിക്കും. കുട്ടികൾക്കായി ബൗൺസി കാസിൽ, ലെഗോ നിർമാണം, കളറിങ് സോൺ എന്നീ വിനോദങ്ങളും ഉണ്ട്. കിഡ്‌സ് സൂപ്പർഹീറോ പരേഡാണ് പരിപാടിയുടെ ഏറ്റവും ആകർഷകമായ ഭാഗം. കുട്ടികൾ അവരുടെ സൂപ്പർഹീറോ വേഷം ധരിച്ച് പരേഡ് ചെയ്യുന്നു. മികച്ച സൂപ്പർഹീറോയ്ക്കും റണ്ണറപ്പിനും ക്യാഷ് അവർഡ് ലഭിക്കും. പങ്കെടുക്കുന്ന എല്ലാവർക്കും സമ്മാനം ഉണ്ടായിരിക്കും.

English Summary:

Ryan Nynan Children's Charity Football on 29th June

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com