ADVERTISEMENT

സ്വിൻഡൻ ∙ വിൽഷെയർ മലയാളീ അസോസിയേഷന്റെ ഈ വർഷത്തെ കായികമേള ഏറെ പ്രൗഢഗംഭീരമായി. സെന്റ് ജോസഫ് കോളേജ് സ്റ്റേഡിയത്തിൽ ജൂൺ 23ന് നടന്ന കായികമേളയിൽ 124 പോയിന്റുമായി നോർത്ത് സ്വിൻഡൻ ചാമ്പ്യന്മാർ, 102 പോയിന്റുമായി ഈസ്റ്റ് സ്വിൻഡൻ റണ്ണറപ്, തൊട്ടുപിന്നിലായി വെസ്റ്റ് സ്വിൻഡൻ, ടൗൺ സെന്റർ, ഡിവൈസസ് എന്നിവർ. ഏറെ വ്യത്യസ്തവും മികച്ച നിലവാരവും തികഞ്ഞ പ്രഫഷണലിസവും പുലർത്തുന്നതുമായിരുന്നു ഇത്തവണത്തെ കായികമേള. 42 വ്യക്തിഗത മത്സര ഇനങ്ങളും 6 ഗ്രൂപ്പ് ഐറ്റംസിലുമായി 350 ഓളം മത്സാരാർത്ഥികൾ പങ്കെടുക്കുകയുണ്ടായി. അസോസിയേഷന്റെ വിവിധ ഏരിയകളായ, ഡിവൈസിസ്, ടൗൺ സെന്റർ, നോർത്ത് സ്വിൻഡൻ, വെസ്റ്റ് സ്വിൻഡൻ, ഈസ്റ്റ് സ്വിൻഡൻ പ്രതിനിധീകരിച്ചു 700 ൽ അധികം ആളുകൾ പരിപാടിയിൽ പങ്കെടുക്കാൻ രാവിലെമുതൽ തന്നേ എത്തിച്ചേർന്നിരുന്നു. 

wiltshire-malayalee-association-2
വിൽഷെയർ മലയാളീ അസോസിയേഷൻ കായികമേള
wiltshire-malayalee-association-3
വിൽഷെയർ മലയാളീ അസോസിയേഷൻ കായികമേള
wiltshire-malayalee-association-4
വിൽഷെയർ മലയാളീ അസോസിയേഷൻ കായികമേള
wiltshire-malayalee-association-5
വിൽഷെയർ മലയാളീ അസോസിയേഷൻ കായികമേള
wiltshire-malayalee-association-6
വിൽഷെയർ മലയാളീ അസോസിയേഷൻ കായികമേള
wiltshire-malayalee-association-7
വിൽഷെയർ മലയാളീ അസോസിയേഷൻ കായികമേള
wiltshire-malayalee-association-8
വിൽഷെയർ മലയാളീ അസോസിയേഷൻ കായികമേള
wiltshire-malayalee-association-9
വിൽഷെയർ മലയാളീ അസോസിയേഷൻ കായികമേള
wiltshire-malayalee-association-10
വിൽഷെയർ മലയാളീ അസോസിയേഷൻ കായികമേള
wiltshire-malayalee-association-11
വിൽഷെയർ മലയാളീ അസോസിയേഷൻ കായികമേള
wiltshire-malayalee-association-2
wiltshire-malayalee-association-3
wiltshire-malayalee-association-4
wiltshire-malayalee-association-5
wiltshire-malayalee-association-6
wiltshire-malayalee-association-7
wiltshire-malayalee-association-8
wiltshire-malayalee-association-9
wiltshire-malayalee-association-10
wiltshire-malayalee-association-11

ഞായറാഴ്ച രാവിലെ 8 മണിക്ക് ഫുട്ബോൾ മത്സരങ്ങളോടെ ആരംഭിച്ച കായികമേളയോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനവും തുടർന്ന് ഔപചാരിക ഉദ്ഘാടനവും മത്സാരാർത്ഥികളുടെ മാർച്ച്പാസ്റ്റോടുകൂടി നടത്തപ്പെട്ടു. വിൽഷെയർ മലയാളി അസോസിയേഷന്റെ അഞ്ചു ഏരിയയിൽ നിന്നുള്ള മത്സരാർത്ഥികൾ അതാത് ഏരിയ പ്രതിനിധിയുടെ കീഴിൽ അണിനിരന്നു. മാർച്ചു പാസ്റ്റിന്റെ ഏറ്റവും മുന്നിലായി അസോസിയേഷൻ ബാനർ പിടിച്ച ബാലികമാർ അതിന്റെ പിന്നിൽ അസോസിയേഷന്റെ പതാകയും ഇരുവശങ്ങളിലായി ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും ദേശീയ പതാകകൾ അതിന്റെ പിന്നിലായി പർപ്പിൾ നിറത്തിൽ ഡിവൈസസ്, മഞ്ഞ നിറത്തിൽ നോർത്ത് സ്വിൻഡൻ, പച്ച നിറത്തിൽ വെസ്റ്റ് സ്വിൻഡൻ, ചുവപ്പു നിറത്തിൽ ടൗൺ സെന്റർ ഏറ്റവും ഒടുവിലായി കായിക മത്സരങ്ങൾക്ക് ആഥിത്യമരുളിയ ഈസ്റ്റ് സ്വിൻഡൻ നീല നിറത്തിൽ, ഈ ക്രമത്തിൽ നടന്ന മാർച്ച്പാസ്റ് ഏറെ അച്ചടക്കത്തോടും ചിട്ടയോടും കൂടിയാണ് നടത്തപ്പെട്ടത്. 

കായികമേളയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനത്തിൽ അസോസിയേഷൻ ജോയിന്റ് ട്രഷറർ ജെയ്‌മോൻ ചാക്കോ അധ്യക്ഷത വഹിച്ചു. ഇത്തവണത്തെ കായികമാമാങ്കത്തിന് മികച്ച സൗകര്യങ്ങൾ ഒരുക്കികൊടുക്കുന്നതിലൂടെ വലിയ പ്രതീക്ഷയും കൂടുതല്‍ താരങ്ങളെ വരും കാലങ്ങളിൽ സൃഷ്ടിക്കുമെന്നതിന്റെ നേര്‍കാഴ്ചയാണ് ഇത്തവണത്തെ മികച്ച ജനപങ്കാളിത്തമെന്നു ജെയ്‌മോൻ ചാക്കോ സംസാരിക്കുകയുണ്ടായി. ആരോഗ്യകരവും സജീവവുമായ ഒരു ജീവിതശൈലി പ്രോത്സാഹിപ്പിച്ച് സന്തോഷവും സമാധാനവും ആരോഗ്യപൂർണവുമായ ഒരു ജീവിത ക്രമത്തിന് രൂപം കൊടുക്കുകയും അങ്ങനെ ആരോഗ്യമുള്ള ഒരു ജനതയെ വാർത്തെടുക്കുന്നതിനും ആരോഗ്യകരമായ മത്സരത്തിലൂടെ വിജയം കരസ്ഥമാക്കുന്നതോടൊപ്പം ആരോഗ്യമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുവാനുള്ള പ്രവർത്തനത്തിൽ നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാം എന്ന് എല്ലാവരെയും സ്വാഗതം ചെയ്തുകൊണ്ട് സെക്രട്ടറി പ്രദീഷ് ഫിലിപ്പ് സംസാരിച്ചു. വിൽഷെയർ മലയാളി അസോസിയേഷൻ എക്കാലവും സമസ്ത മേഖളകിലും തിളക്കമാർന്ന പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന യുകെയിലെ തന്നെ മികച്ച അസോ‌സിയേഷനുകളിൽ ഒന്നാണെന്നും ശരീരവും മനസ്സും ആരോഗ്യകരമായിരിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണെന്നും അതിനാൽ നിത്യ ജീവിതത്തിൽ കായികാഭ്യാസം നമുക്കോരോരുത്തർക്കും അത്യന്താപേക്ഷിതമാണെന്നും അതിനാൽ ഇത്തരം കായികമേളകളിൽ വിജയിക്കുക എന്നതിലുപരി പങ്കെടുക്കുക എന്നതാണെന്ന് അസോസിയേഷൻ പ്രസിഡന്റ് പ്രിൻസ്‌മോൻ മാത്യു കായികമേള ഉദ്ഘാടനം ചെയ്തുകൊണ്ട് അഭിസംബോധനചെയ്തു. 

മത്സരാർത്ഥികളുടെ റജിസ്‌ട്രേഷനും റാഫിൾ ടിക്കറ്റ് ഏകോപനവും സമ്മാനദാനവും ട്രഷറർ സജി മാത്യു, എക്സിക്യൂട്ടീവ് കമ്മറ്റിഅംഗം അഗസ്റ്റിൻ ജോസഫ് (പാപ്പച്ചായൻ) എന്നിവർ നിർവഹിച്ചു. റാഫിൾ വിജയികൾക്ക് സ്വർണനാണയം സമ്മാനമായി നൽകി. വിൽഷെയർ മലയാളീ ആസോസിയേഷന്റെ വരും നാളുകളിലെ കർമപദ്ധതിയും വടം വലി, വള്ളംകളി തുടങ്ങി വിവിധ കായികമേളകൾക്ക് പങ്കെടുക്കേണ്ടതിന്റെ ആവശ്യകതയും സ്പോർട്സ് ലീഡ് ജോർജ് കുര്യാക്കോസ്‌ സംസാരിക്കുകയുണ്ടായി. കായികമാമാങ്ക വേദിയിലെ വിവിധ ഐറ്റംസ് സിന്റെ പൂർണമേൽനോട്ടം WMA സ്പോർട്സ് കോർഡിനേറ്റർസ് ജിൻസ് ജോസഫും ജോബി ജോസഫും കൃത്യമായി നിർവഹിക്കുകയുണ്ടായി. വിവിധ ഇനങ്ങൾ ഒരേ സമയത്തു നടത്തിയതിലൂടെ ഓരോ കമ്മറ്റി അംഗങ്ങളും ചിട്ടയായും സമയബന്ധിതമായും പരിപാടികൾ ഏകീകരിച്ചു. കമ്മിറ്റി അംഗങ്ങളായ മാത്യു കുര്യാക്കോസ്‌, സജി ജോർജ്, ലൂക്കോസ് തൊമസ്, ജോസ് ഞാളിയൻ, ജോസഫ് ജോസ് (മനു), രാജേഷ് നടേപ്പിള്ളി, സിസി ആന്റണി, മെൽവിൻ മാത്യു, അഞ്ജന സുജിത്, ഗീതു അശോകൻ എന്നിവരുടെ കൂട്ടായ പ്രയക്നമാണ് കായികമേള വൻ വിജയമായതിനു പിന്നിൽ പ്രവർത്തിച്ച മുഖ്യ ഘടകം. 

കായികമേളയിൽ പങ്കെടുത്ത എല്ലാവർക്കും GK catering, ജോർജിന്റെ നേതൃത്വത്തിൽ അസോസിയേഷൻ ഉച്ച ഭക്ഷണം നൽകി. ഏതു തരത്തിലുള്ള മെഡിക്കൽ സാഹചര്യത്തെയും നേരിടാൻ തയ്യാറായി 6 അംഗങ്ങളുള്ള മെഡിക്കൽ ടീം സർവ സജ്ജമായിരുന്നു. വിവിധ ഏരിയകളിൽ നിന്നുള്ള പുരുഷൻമാരുടെയും സ്ത്രീകളുടെയും വടംവലി മത്സരം, വോളീബോൾ മത്സരങ്ങൾ എന്നിവ സ്പോർട്സ് ഡേയുടെ തിളക്കം. വർധിപ്പിച്ചു. കൂട്ടായ പ്രയത്നത്തിന്റെയും കഠിനാധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും ഒത്തൊരുമയുടെയും ഫലമാണ് സ്പോർട്സ് ഡേ യുടെ ഈ വൻ വിജയമെന്നും ഇനിയുള്ള ഓരോ പരിപാടികളും ഏറെ മനോഹരമാക്കുവാൻ അസോസിയേഷനിലെ എല്ലാ അംഗങ്ങളുടെയും നിസ്സീമമായ സഹകരണം ഉണ്ടാകണമെന്നും നന്ദി പ്രസംഗത്തിൽ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി സോണി കാച്ചപ്പിള്ളി അഭിപ്രായപ്പെട്ടു. പരിപാടിയുടെ മുഖ്യ സ്പോൺസോഴ്സ് idealistic Financial Services Ltd ഉം Real store, Swindon നും ആയിരുന്നു. സ്പോർട്സ്ന്റെ സുന്ദരമുഹൂർത്തങ്ങൾ ഒപ്പിയെടുത്തത് മനോജ്, ബെറ്റെർഫ്രെയിമിസ് ആയിരുന്നു.
വാർത്ത ∙ രാജേഷ് നടേപ്പിള്ളി

English Summary:

Wiltshire Malayalee Associations Sports Meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com