ദ് ഗ്രേറ്റ് ഇന്ത്യൻ ടാലന്റ് ഷോ ലണ്ടനിൽ ജൂലൈ 13ന്

Mail This Article
ലണ്ടൻ ∙ അഴകും ആരോഗ്യവും ആത്മവിശ്വാസവും കൈകോർക്കുന്ന ഇന്ത്യൻ സൗന്ദര്യ മത്സരവും ഭാരത്തിന്റെ തനതു കലാരൂപങ്ങളും സാംസ്ക്കാരിക തനിമയും വിളിച്ചോതുന്ന 'ദ് ഗ്രേറ്റ് ഇന്ത്യൻ ടാലെന്റ്റ് ഷോ' ലണ്ടനിൽ ജൂലൈ 13 ന്.
ജൂലൈ 13 ശനിയാഴ്ച് കലാഭവൻ ലണ്ടൻ, ലണ്ടനിൽ വെച്ച് സംഘടിപ്പിക്കുന്ന ദി ഗ്രേറ്റ് ഇന്ത്യൻ ബ്യൂട്ടി പാജന്റ് ആൻഡ് ടാലെന്റ്റ് ഷോ ഭാരതത്തിലെ കലാപരവും സാംസ്‌ക്കാരിക പരവുമായ വൈവിധ്യങ്ങൾ കൊണ്ട് കാണികൾക്ക് വ്യത്യസ്തമായ ഒരു കലാ അനുഭവമായിരിക്കും സമ്മാനിക്കുക.
വളരെ വിത്യസ്തവും കൂറ്റൻ എൽഇഡി സ്‌ക്രീനാൽ അലംകൃതമായ വേദിയും അത്യാധുനിക ശബ്‌ദ വെളിച്ച സാങ്കേതിക മികവും കാണികളുടെ കണ്ണിലും മനസ്സിലും നവ്യാനുഭവങ്ങൾ സൃഷ്‌ടിക്കും. ഒപ്പം വേദിയിലെ വിശാലമായ റാംപിൽ ഒഴുകിവരുന്ന സംഗീതത്തോടൊപ്പം സുന്ദരന്മാരും സുന്ദരിമാരും വളരെ നാളത്തെ പരിശീലനത്തിലൂടെ ലഭിച്ച ആത്മവിശ്വാസത്തിൽ അടുക്കും ചിട്ടയുമായി ചുവടുകൾ വെക്കും.. വ്യത്യസ്തമായ മൂന്നു മത്സര റൗണ്ടുകൾക്ക് ശേഷമാണ് ഗ്രാൻഡ് ഫിനാലെ.
സൗന്ദര്യ മത്സരത്തിന് പുറമെ ഭാരതത്തിലെ മറ്റു നൃത്ത കലാരൂപങ്ങളും വേദിയിൽ പ്രകടനം നടത്തും. കഥകളിയും തെയ്യവും കളരിപ്പയറ്റും ഇന്ത്യൻ സംഗീതവും മറ്റു നൃത്ത നൃത്യങ്ങളും കൂടിച്ചേരുമ്പോൾ പരിപാടി ഗംഭീരമാകും. ജൂലൈ 13 ശനിയാഴ്ച് ലണ്ടനിലെ ഹോൺ ചർച്ചിലുള്ള കാമ്പ്യൺ അക്കാദമി ഹാളിലാണ് അരങ്ങേറുന്നത്. ഉച്ച കഴിഞ്ഞു രണ്ട് മണിക്ക് കലയുടെ മാമാങ്കത്തിന് തിരി തെളിയും. ഈസ്റ്റ് ലണ്ടൻ മലയാളി അസ്സോസിയേഷന്റെ സഹകരണത്തോടുകൂടിയാണ് "ദി ഗ്രേറ്റ് ഇന്ത്യൻ ടാലെന്റ്റ് ഷോ" സംഘടിപ്പിക്കുന്നത്.
ടിക്കറ്റിനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക:
കലാഭവൻ ലണ്ടൻ : 07841613973
ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷൻ : 07912325171 / 07714995428
Email : kalabhavanlondon@gmail.com