ADVERTISEMENT

കൊളോണ്‍ ∙ കൊളോണിലെ സിറോ മലബാര്‍ കമ്യൂണിറ്റിയുടെ മധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്‍റെ തിരുനാളിനും, വി. തോമാ ശ്ലീഹായുടെ തിരുനാളിനും ഇന്ന് വൈകുന്നേരം നാലു മണിക്ക്  കൊടിയേറ്റത്തോടെ ആരംഭമാകും . കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ് ഫ്രൗവന്‍ ദേവാലയത്തിലാണ് ( Regenten Str.4, 51063 കൊളോണ്‍, മ്യൂള്‍ഹൈം) ആഘോഷ പരിപാടികള്‍ നടക്കുന്നത്.

ലദീഞ്ഞ്, നൊവേന എന്നിവയ്ക്കു ശേഷം പ്രസിദേന്തി കൊടിയും വഹിച്ച് മുത്തുക്കുടയേന്തിയ മുന്‍ പ്രസിദേന്തിമാരുടെ അകമ്പടിയില്‍ നടക്കുന്ന ആഘോഷമായ പ്രദക്ഷിണത്തിൽ പങ്കുചേരും. തുടർന്നാണ് കൊടിയേറ്റ് നടത്തുന്നത്. റാറ്റിംഗനില്‍ താമസിയ്ക്കുന്ന തൃക്കൊടിത്താനം സ്വദേശി സാബു, ധന്യ കോയിക്കേരില്‍, മക്കളായ നോയല്‍, നോബിള്‍ നേഹ, നത്താനിയേല്‍ എന്നിവരടങ്ങുന്ന കുടുംബമാണ് ഇത്തവണത്തെ പ്രസിദേന്തി.

30-ന് ഞായറാഴ്ചയാണ് തിരുനാളിന്‍റെ മുഖ്യപരിപാടികള്‍. യൂറോപ്പിന്‍റെ അപ്പസ്തോലിക് വിസിറ്റേറ്ററും ബിഷപുമായ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ രാവിലെ പത്തു മണിയ്ക്ക് ആഘോഷമായി നടക്കുന്ന സമൂഹബലിയില്‍ നിരവധി വൈദികര്‍ സഹകാര്‍മ്മികരാവും. പ്രസിദേന്തി വാഴ്ച, നഗരം ചുറ്റിയുള്ള പ്രദക്ഷിണം, നേര്‍ച്ചവിളമ്പ്, ഉച്ചഭക്ഷണം എന്നിവ കൂടാതെ ഉച്ചകഴിഞ്ഞ് കലാപരിപാടികളും ലോട്ടറിയുടെ നറുക്കെടുപ്പും നടക്കും. 10 സമ്മാനങ്ങളാണ് ലോട്ടറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ജര്‍മനിയിലെവുപ്പര്‍ത്താലിലെ ലോട്ടസ് ട്രാവല്‍സ് (സണ്ണി തോമസ് കോട്ടക്കമണ്ണില്‍) സ്പോണ്‍സര്‍ ചെയ്ത ഇക്കണോമി ക്ലാസ് എയര്‍ ടിക്കറ്റാണ് (ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും) ലോട്ടറിയില്‍ ഒന്നാം സമ്മാനമായി നല്‍കുന്നത്.

രണ്ടാം സമ്മാനം 250 യൂറോ (കരിമ്പില്‍ ക്രാങ്കന്‍ ആൻഡ് ആള്‍ട്ടന്‍ ഫ്ളീഗെ നൊയസ്), മൂന്നാം സമ്മാനം 101 യൂറോ( നിലവറ ഷോപ്പ് & റസ്റ്ററന്‍റ് ഫ്രെഷന്‍), നാലാം സമ്മാനം 100 യൂറോ (നന്ദീസ് കേറ്ററിങ് സര്‍വീസ് ഹില്‍ഡന്‍), അഞ്ചാം സമ്മാനം 100 യൂറോ ( ബെന്നി ഇന്ത്യന്‍ ഓണ്‍ലൈന്‍ ഷോപ്പ്, ജെജെ മാവേലി സ്റ്റോർ ലെവര്‍കുസന്‍), ആറു മുതല്‍ 10 വരെയുള്ള സമ്മാനങ്ങളില്‍ 50 യൂറോ വീതം മനു ജോസ് ദുബായ്, റിലയന്‍റ് ക്രെഡിറ്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. കോതമംഗലം, ഡോ. ജോര്‍ജ് അരീക്കല്‍ കൊളോണ്‍, ടോം വെമ്പേനിയ്ക്കല്‍ ബോണ്‍, വിനു ജോസ് അബുദാബി എന്നിവരാണ് സ്പോണ്‍സര്‍ ചെയ്തിരിയ്ക്കുന്നത്.

തിരുനാളിന്‍റെ സുഗമമായ നടത്തിപ്പിനുവേണ്ടിയുള്ള വിവിധ കമ്മിറ്റികള്‍ക്കൊപ്പം കമ്യൂണിറ്റിയുടെ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയംഗങ്ങളായ ആന്‍റണി സഖറിയ (കണ്‍വീനര്‍), സന്തോഷ് വെമ്പേനിയ്ക്കല്‍ (സെക്രട്ടറി), സാബു ചിറ്റിലപ്പിള്ളി(ട്രഷറര്‍), ഷീബ കല്ലറയ്ക്കല്‍, സൗമ്യ ജോസി, പിന്‍റോ ചിറയത്ത്, ഹാന്നോ തോമസ് മൂര്‍, യോഹന്നാന്‍ വാരണത്തില്‍, കരോള്‍ പൂപ്പിള്ളിക്കുടിയില്‍ എന്നിവരും തിരുനാളിന്‍റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

മുത്തുക്കുടകളും പേപ്പല്‍ പതാകയും, ചെണ്ടമേളവും ഒക്കെയായി ആഘോഷപ്പൊലിമയുടെ നിറവില്‍ ആത്മീയതയുടെ, സാംസ്കാരികതയുടെ സൗഹൃദത്തിന്‍റെ, ഒത്തുകൂടലിന്‍റെ നേര്‍ക്കാഴ്ച തിരുനാളിന്‍റെ സവിശേഷതയാണ്.

പ്രസിദേന്തിയായ കോയിക്കേരില്‍ സാബു, ധന്യ എന്നിവര്‍ തിരുനാളിലേക്ക് ഏവരേയും ക്ഷണിക്കുന്നതായി അറിയിച്ചു. ജര്‍മനിയിലെ കൊളോണ്‍ അതിരൂപത യിലെയും എസ്സന്‍, ആഹന്‍, എന്നീ രൂപതകളിലെയും ഇന്ത്യാക്കാരുടെ കൂട്ടായ്മയായ കൊളോണിലെ സിറോ മലബാര്‍ സമൂഹം സ്ഥാപിതമായിട്ട് 54 വര്‍ഷമായി. കൊളോണ്‍ കര്‍ദ്ദിനാള്‍ റൈനര്‍ മരിയ വോള്‍ക്കിയുടെ കീഴിലുള്ള സമൂഹത്തിന്‍റെ വികാരിയായി ഫാ.ഇഗ്നേഷ്യസ് ചാലിശേരി സി.എം.ഐ. കഴിഞ്ഞ 24 വര്‍ഷമായി സേവനം അനുഷ്ഠിക്കുന്നു.

വിവരങ്ങള്‍ക്ക്:
ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎം.ഐ. 0221 629868, 01789353004, (പ്രസിദേന്തി)
സാബു കോയിക്കേരില്‍ +49 176 38150198.

English Summary:

Syro-Malabar Community Feast

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com