ADVERTISEMENT

ലണ്ടൻ∙ കലാഭവൻ ലണ്ടൻ ഈ മാസം 13 ന് ലണ്ടനിൽ സംഘടിപ്പിക്കുന്ന 'ദി ഗ്രേറ്റ് ഇന്ത്യൻ ടാലന്‍റ് ഷോ' യിൽ, ഭാരത കലാ സാംസ്ക്കാരിക നൃത്ത രൂപങ്ങളുടെ അവതരണം നടത്തും. കഥകളി, തെയ്യം, കളരിപ്പയറ്റ്, ഓട്ടൻതുള്ളൽ, ഭരതനാട്ട്യം, മോഹിനിയാട്ടം, കുച്ചിപ്പുഡി, കഥക്, ഒഡിസി, തിരുവാതിര, നാടോടി നൃത്തം, ചാക്യാർ കൂത്ത്, ഒപ്പന, മാർഗംകളി, മാപ്പിളപ്പാട്ട്, മയിലാട്ടം, മണിപ്പൂരി,പഞ്ചാബി, കൂടിയാട്ടം, കേരള നടനം, തുടങ്ങി വിവിധങ്ങളായ ഇന്ത്യൻ കലാ സാംസ്ക്കാരിക നൃത്ത രൂപങ്ങൾ വേദിയിൽ അവതരിപ്പിക്കും

kalabhavan-london-2

'ഡിസ്‌കവർ ഇന്ത്യ' എന്ന പേരിട്ടിരിക്കുന്ന ഈ പരിപാടിയിൽ കലാപ്രകടനം നടത്തുവാൻ താല്പര്യമുള്ള  ഏതെങ്കിലും ഇന്ത്യൻ ആർട്ട്സ് രൂപങ്ങളുടെ അവതരണത്തിൽ പാടവവും വേദിയിൽ അവതരിപ്പിച്ചുപരിചയവുമുള്ളവർ  ദയവായി ഉടൻതന്നെ കലാഭവൻ ലണ്ടനുമായി ബന്ധപ്പെടുക. ജൂലൈ 13 ശനിയാഴ്ച്ച ഉച്ചകഴിഞ്ഞു 2 മണി മുതൽ ലണ്ടനിലെ ഹോൺ ചർച്ചിലുള്ള ക്യാമ്പ്യൺ അക്കാദമി ഹാളിലാണ്  'ദി ഗ്രേറ്റ് ഇന്ത്യൻ ടാലന്‍റ് ഷോ' ആൻഡ് ഇന്ത്യൻ ബ്യൂട്ടി പേജന്‍റ് അരങ്ങേറുന്നത്, ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷന്‍റെ സഹകരണത്തോടു കൂടിയാണ്  പ്രോഗ്രാം അരങ്ങേറുന്നത്. ടിക്കറ്റിനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക.
കലാഭവൻ ലണ്ടൻ ഫോൺ : 07841613973 
email : kalabhavanlondon@gmail.com 

English Summary:

Kalabhavan London conducts The Great Indian Talent Show

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com