ADVERTISEMENT

ലണ്ടൻ ∙ ലണ്ടൻ റീജനൽ നൈറ്റ് വിജിൽ ജൂലൈ 26ന് വെള്ളിയാഴ്ച ഹാർലോ ഹോളി ഫാമിലി സിറോ മലബാർ മിഷനിൽ വെച്ച് നടത്തപ്പെടും. പ്രശസ്ത ധ്യാന ഗുരുവും, സിറോ മലബാർ ലണ്ടൻ റീജൻ കോർഡിനേറ്ററുമായ ഫാ.ജോസഫ് മുക്കാട്ടും, ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും, പ്രശസ്ത ഫാമിലി കൗൺസിലറുമായ സിസ്റ്റർ ആൻ മരിയായും സംയുക്തമായിട്ടാവും നൈറ്റ് വിജിൽ ശുശ്രൂഷകൾ നയിക്കുക. ഹാർലോയിലെ സെന്‍റ് തോമസ് മൂർ കത്തോലിക്കാ ദേവാലയത്തിൽ  വെച്ചാണ് ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത്.

പ്രാർഥനയ്ക്കും ദിവ്യകാരുണ്യ ആരാധനയ്ക്കും കുമ്പസാരത്തിനും  കൗൺസിലിങ്ങിനും അവസരം ഉണ്ടായിരിക്കുന്നതാണ്. പരിശുദ്ധ ജപമാല സമർപ്പണത്തോടെ വൈകുന്നേരം ഏഴുമണിക്ക് നൈറ്റ് വിജിൽ ശുശ്രൂഷകൾ ആരംഭിക്കും. വിശുദ്ധ കുർബാന, പ്രെയ്‌സ് ആൻഡ് വർഷിപ്പ്, തിരുവചന ശുശ്രൂഷ, ആരാധന തുടർന്ന് സമാപന ആശീർവാദത്തോടെ രാത്രി പതിനൊന്നരയോടെ ശുശ്രൂഷകൾ അവസാനിക്കും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

മനോജ് തയ്യിൽ-07848808550
മാത്തച്ചൻ വിളങ്ങാടൻ- 07915602258

നൈറ്റ് വിജിൽ സമയം:
ജൂലൈ  26, വെള്ളിയാഴ്ച, രാത്രി 6:30 മുതൽ 11:30 വരെ.
St. Thomas Moor RC Church, Hodings Road, Harlow, CM20 1TN. 

English Summary:

London Regional Night Vigil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com