സഹൃദയയുടെ അഖില യുകെ വടംവലി മത്സരം ഈ വരുന്ന ഞായറാഴ്ച്ച

Mail This Article
കെന്റ് ∙ പൂന്തോട്ട നഗരിയായ കെന്റിനെ പ്രകമ്പനം കൊള്ളിക്കാൻ വടംവലി മത്സരത്തിലെ രാജാക്കന്മാർ ഏറ്റുമുട്ടുന്ന കരുത്തിന്റെ പോരാട്ടം ഈ വരുന്ന ഞായറാഴ്ച്ച ടൺ ബ്രിഡ്ജിലെ ഹിൽഡൻബറോയിലെ സാക് വില്ലാ സ്ക്കൂൾ മൈതാനത്ത് അരങ്ങേറും. വടംവലി ടീമുകളിലെ വമ്പന്മാരും കൊമ്പന്മാരുമായ പതിനെട്ട് ടീമുകൾ കെന്റിലെ ഹിൽഡൻബറോയിലേക്ക് വീണ്ടും എത്തുകയാണ്.
യുകെയിലെ വടംവലി പോരാട്ടത്തിനു പുതിയ മാനവും വീര്യവും സൗന്ദര്യവും പകർന്നു നൽകിയ സഹൃദയയുടെ അഖില യുകെ വടംവലി മത്സരം ഏഴാം വർഷത്തിലേക്ക് കടക്കുമ്പോൾ, ആ ആവേശം നെഞ്ചോടു ചേർത്തു അതിന്റെ ഭാഗമാകുവാന്‍ യുകെയിലെ ഒരോ വടംവലി പ്രേമിയും എത്തിച്ചേരുന്ന കാഴ്ച്ചക്കാണ് കെന്റ് സാക്ഷ്യം വഹിക്കാൻ പോകുന്നത്.
യുകെയിലെ ഒരു റജിസ്റ്റേർട് ചാരിറ്റി മലയാളി അസോസിയേഷൻ ആയ സഹൃദയ ദി കെന്റ് കേരളൈറ്റ്സ് ഒരു ചാരിറ്റ് ഈവന്റ് ആയാണ് ഈ വടംവലി മത്സരം സംഘടിപ്പിക്കുന്നത്. ഏകദേശം ആയിരത്തോളം കാണികളെ പ്രതീക്ഷിക്കുന്ന ഈ മല്ലന്മാരുടെ മനകരുത്തിന്റെ പോരാട്ടത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി കഴിഞ്ഞെന്നു സംഘാടക സമിതി അറിയിച്ചു.
ഈ കരുത്തിന്റെയും മെയ് വഴക്കത്തിന്റെയും ചടുലനീക്കങ്ങളുടെയും തീ പാറുന്ന പോരാട്ട വിജയികളെ കാത്തിരിക്കുന്നതു ഏറ്റവും മികച്ച സമ്മാന തുകയും ട്രോഫിയുമാണ്. ആദ്യ ഏട്ടു സ്ഥാനത്തു എത്തുന്ന എല്ലാ ടീമുകൾക്കും ക്യാഷ് പ്രൈസും ട്രോഫിയും നൽകുമ്പോൾ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും പ്രോത്സാഹന സമ്മാനങ്ങൾ സഹൃദയ നൽകുന്നതായിരിക്കും.
ഏഴു പേർ അണിനിരക്കുന്ന ടീമുകൾക്ക് നിജപ്പെടുത്തിയിരിക്കുന്ന ഭാരം 580 കിലോയാണ്. ടീം റജിസ്ട്രേഷൻ, ടീമംഗങ്ങളുടെ ഭാരം നിജപ്പെടുത്തൽ തുടങ്ങിയവ കൃത്യം ഒമ്പത് മണിക്കു തന്നെ തുടങ്ങുന്നതായിരിക്കുമെന്നതിനാൽ ടീമുകൾ കൃത്യ സമയത്തു തന്നെ എത്തിച്ചേരണമെന്ന് സംഘാടകർ അറിയിച്ചു.
സഹൃദയയുടെ അഖില യുകെ വടംവലി മത്സരത്തിനോടൊപ്പം സഹൃദയ നിങ്ങൾക്കായി ഒരുക്കുന്നതു ഒരു ദിനം സകുടുബം ആസ്വദിക്കുവാനുമുള്ള സുവർണാവസരമാണ്. ഇടവേളകൾ ആനന്ദകരമാക്കുവാനായി സഹൃദയ അംഗങ്ങളുടെ നൃത്ത നൃത്യങ്ങള്‍, കുട്ടികൾക്ക് വേണ്ടി ബൗൺസി കാസിൽ, ഫേസ് പെയിന്റിംഗ്, രുചിയൂറും വിഭവങ്ങളുമായി ടോണ്ടൻ മട്ടാഞ്ചേരി ക്യാറ്ററിംഗിന്റെ ലൈവ് കിച്ചൺ, നിങ്ങളിൽ ആരാണ് ഭാഗ്യവാൻ എന്നു അറിയാനായി ലക്കി ഡ്രോ, പിന്നെ സൗജന്യ പാർക്കിംഗ് സൗകര്യവും.
ഈ ആവേശപോരാട്ടം കണ്ടാസ്വദിക്കുവാനും, സകുടുംബം വന്നു ചേർന്നു സഹൃദയ ഒരുക്കിയിരിക്കുന്ന വിസ്മയങ്ങളിൽ പങ്കാളിയാക്കുവാനും യുകെയിലെ ഒരോ വടംവലി പ്രേമികളെയും ടീം സഹൃദയ കെന്റിലേക്ക് ഹൃദ്യമായ സ്വാഗതം ചെയ്യുകയാണ്.
വടംവലി മത്സരം നടക്കുന്ന വേദിയുടെ വിലാസം:
Sackville School, Hildenborough, Kent TN11 9HN
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക പ്രസിഡന്റ് ആൽബർട്ട് - 07956 184796 സെക്രട്ടറി - ഷിനോ 07990935945, പ്രോഗ്രാം കോർഡിനേറ്റർ - ജോജോ - 07723 343216
വാർത്ത ∙ ബിബിൻ എബ്രഹാം