ADVERTISEMENT

നെതർലൻഡിലെ മലയാളി സമൂഹം ഓരോ വർഷവും വളരുകയാണ്. ഈ വളർച്ചയുടെ ഓരോ പാദത്തിലും മലയാളി സമൂഹം അവരുടെ ജന്മനാട്ടിലെ തനതായ ആചാരങ്ങളെയും, പൈതൃകോത്സവങ്ങളെയും ഹോളണ്ടിലെ പ്രവാസജീവിതത്തിലേക്കു കോർത്തിണക്കുകയാണ്. കേരളീയ ക്രിസ്ത്യൻ കലണ്ടറിലെ  ഏറ്റവും മഹത്തായ വേളകളിൽ ഒന്നായ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ നെതർലൻഡിലെ  മലയാളി - ക്രിസ്ത്യൻ  വിശ്വാസികൾ  ഇക്കഴിഞ്ഞ ജൂൺ പതിനഞ്ചാം തിയതി മഹനീയമായി കൊണ്ടാടി.

നെതർലൻഡ് - പ്രവാസി  മലയാളികളുടെ ഒരു കേന്ദ്രബിന്ദുവായ ഹിൽവെർസം നഗരത്തിലെ സെന്റ് വിറ്റസ്‌ പള്ളിയിലാണ്  തോമാശ്ലീഹായുടെ തിരുനാൾ പൈതൃകമൂല്യങ്ങൾ ഒട്ടും ചോർന്നുപോകാതെ വർണാഭമായി കൊണ്ടാടിയത്. പെരുന്നാൾ കൊടിയേറ്റത്തിന് അനന്തരം ഫാ. ബാബു പാണാട്ടുപറമ്പിലിന്റെ വിശുദ്ധ കാർമികത്വത്തിൽ  നയിച്ച കുർബാനയിൽ ഏവരും വിശ്വാസപുരസ്സരം പങ്കുചേർന്നു. ഫാ. ജോർജ് പയ്യമ്പള്ളിൽ, ഫാ. നെവിൻ ഇയ്യാലിൽ എന്നിവരുടെ നേതൃത്വത്തിൽ നെതർലൻഡിൽ നിന്നുള്ള പത്തോളം ക്രിസ്തീയ പുരോഹിതന്മാർ  ഈ പെരുന്നാൾ മഹാമഹത്തിന്റെ ഭാഗഭാക്കായി വിശ്വാസികളെ അനുഗ്രഹിച്ചു .

തോമാശ്ലീഹായുടെ തിരുനാൾ ആഘോഷത്തിൽ നിന്ന്.
തോമാശ്ലീഹായുടെ തിരുനാൾ ആഘോഷത്തിൽ നിന്ന്.

തനതായ നാടൻ  വേഷങ്ങളിൽ അണിഞ്ഞൊരുങ്ങിയ വിശ്വാസികൾ, കുർബാനക്ക് ശേഷം, മുത്തുക്കുടകളും , പൂച്ചെണ്ടുകളുമായി ചെണ്ടമേളത്തിന്റെ അകമ്പടിയോടെ, വിശുദ്ധ തോമാശ്ലീഹായുടെ തിരുരൂപവുമേന്തി നടത്തിയ പ്രദക്ഷിണം ഒരുത്സവത്തിന്റെ നിറപ്പകിട്ട് പകർന്നുനൽകി . Seraphim Medley Musical DJ ബാൻഡിന്റെ സംഗീതനിശയും വിപുലമായ വിരുന്നിലും പങ്കെടുത്താണ്  ഓരോ വിശ്വാസിയും മടങ്ങിയത്. നെതർലൻഡിൽ  പുതുതായി വന്ന ഓരോ പ്രവാസിക്കും പരസ്പരം കണ്ടുമുട്ടാനും കൈകോർക്കാനും പൈതൃകസ്മരണകളെ  തൊട്ടുണർത്താനുമുള്ള ഒരു അപൂർവവേളയായി തോമാശ്ലീഹായുടെ വിശുദ്ധ തിരുനാൾ. പരസ്പരം  സഹകരിക്കാനും, സഹായിക്കാനുമുള്ള നെതർലൻഡിലെ മലയാളി ക്രിസ്ത്യൻ സമൂഹത്തിലെ  പുതുതലമുറയുടെ ആർജ്ജവത്തിന്റെ ഒരു പ്രകാശനം കൂടി ആയിരുന്നു തിരുനാൾ.

English Summary:

St. Thomas Feast in Netherland

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com