യുകെയിലെ ശിവഗിരി ആശ്രമത്തിൽ ബലിതർപ്പണപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

Mail This Article
×
ലണ്ടൻ∙ കർക്കടക മാസത്തിലെ അമാവാസി ദിനത്തിൽ പിതൃബലി തർപ്പണം നടത്തിയാൽ മരിച്ചു പോയ പൂർവികരുടെ ആത്മാവിന് ശാന്തി ലഭിക്കുമെന്ന വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിൽ, യുകെയിലെ ശിവഗിരി ആശ്രമം ഈ വർഷത്തെ കർക്കടക വാവ് ദിനത്തിൽ പിതൃക്കൾക്ക് ബലിയർപ്പിക്കുന്നതിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയതായി ഭാരവാഹികൾ അറിയിച്ചു. ഓഗസ്റ്റ് 3 ശനിയാഴ്ച നടക്കുന്ന ഈ ചടങ്ങിൽ സുനീഷ് ശാന്തിയും, സിറിൽ ശാന്തിയും മുഖ്യ കർമികത്വം വഹിക്കും. എള്ള്, പൂവ്, ഉണക്കലരി തുടങ്ങിയ പൂജാദ്രവ്യങ്ങൾ ഉപയോഗിച്ചാണ് ബലിതർപ്പണം നടത്തുക.
ആശ്രമത്തിൽ നടക്കുന്ന പിതൃതർപ്പണത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ഹോട്ട്‌ലൈൻ നമ്പറിൽ ബന്ധപ്പെടാം: ഹോട്ട്‌ലൈൻ: 07474018484
English Summary:
Karkidaka Vavu Bali in UK
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.