ജര്‍മനിയിലെ വിദ്യാഭാസ തൊഴില്‍ സാധ്യതകളെപ്പറ്റി വെബിനാര്‍ ജൂലൈ 6ന്
![webinar-education-career-opportunities-germany ജര്‍മനിയിലെ വിദ്യാഭാസ തൊഴില്‍ സാധ്യതകളെപ്പറ്റി വെബിനാര്‍ ജൂലൈ 6ന്.](https://img-mm.manoramaonline.com/content/dam/mm/mo/global-malayali/europe/images/2024/7/6/webinar-education-career-opportunities-germany.jpg?w=1120&h=583)
Mail This Article
ബര്‍ലിന്‍ ∙ ജര്‍മനിയിലെ വിദ്യാഭാസ തൊഴില്‍ സാധ്യതകളെപ്പറ്റി ഇടുക്കി രൂപതയുടെ പ്രവാസി അപ്പസ്തോലേറ്റും, മീഡിയ കമ്മീഷനും സംയുക്തമായി സംഘടിപ്പിയ്ക്കുന്ന വെബിനാര്‍ ജൂലൈ 6-ന് (ശനി) വൈകുന്നേരം ഇന്‍ഡ്യന്‍ സമയം ആറു മണി മുതല്‍ ഏഴു മണിവരെ വെര്‍ച്ച്വല്‍ പ്ലാറ്റ്‌ഫോമില്‍ നടക്കും.
വിദ്യാഭ്യാസ സാധ്യതകള്‍, നിയമ തടസങ്ങള്‍, പുതിയ നിയമങ്ങള്‍, തൊഴില്‍ പ്രശ്നങ്ങള്‍, നഴ്സിങ് പഠനം/ജോലി സാധ്യതകള്‍, തുടര്‍പഠനം എന്നിവ വിഷയമാക്കിയുള്ള ഒരു മണിക്കൂര്‍ ദൈഘ്യമുള്ള വെബിനാറില്‍ ചോദ്യോത്തരവേളയും ഉണ്ടായിരിയ്ക്കും. ലോക കേരള സഭ അംഗവും മാധ്യമപ്രവര്‍ത്തകനും സാമൂഹ്യ സാംസ്കാരിക സംഘടനാ പ്രവര്‍ത്തകനുമായ ജോസ് കുമ്പിളുവേലില്‍ ആണ് മുഖ്യപ്രഭാഷണം നടത്തുന്നത്.
വെബിനാറിലേയ്ക്ക് ഫാ.ജോബി പുളിയ്ക്കകുന്നേല്‍, (ഡയറക്ടര്‍, പ്രവാസി അപ്പൊസ്തലേറ്റ്), ഫാ. ജിന്‍സ് കാരയ്ക്കാട്ട് (ഡയറക്ടര്‍ മീഡിയ കമ്മീഷന്‍), എഡ്വിന്‍ ടോം (കോഓര്‍ഡിനേറ്റര്‍, ജര്‍മന്‍ ചാപ്റ്റര്‍) എന്നിവര്‍ ഏവരെയും സ്വാഗതം ചെയ്യുന്നു.
Meeting link and Code, ID:
https://us02web.zoom.us/j/84862426945?pwd=uvWHB4RGQvQH2lviHIxG9UszUl5t49.1
MeetingID: 848 6242 6945
Kenncode: 794053