കൊളോണ്‍ ഡോം കത്തീഡ്രലില്‍ നാളെ കൃതജ്ഞതാബലി അർപ്പിക്കും

Mail This Article
×
കൊളോണ്‍ ∙ സിഎംഐ സഭയുടെ സ്ഥാപകനായ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനെയും സിസ്റ്റർ എവുപ്രാസ്യാമ്മയെയും വിശുദ്ധ പദവിയിലേയ്ക്ക് ഉയർത്തിയതിന്റെ പത്താം വാർഷികം കൊളോണിൽ ആഘോഷിക്കും. ജൂലൈ 9 ന് വൈകുന്നേരം 6 മണിക്ക് കൊളോണ്‍ ഡോം കത്തീഡ്രലിൽ നടക്കുന്ന ജപമാലയിലും തുടർന്ന് കൊളോണ്‍ കര്‍ദ്ദിനാള്‍ റൈനര്‍ മരിയ വോള്‍ക്കി മുഖ്യകാര്‍മ്മികത്വം വഹിക്കുന്ന കൃതജ്ഞതാബലിയിലും ജർമനിയിൽ സേവനം അനുഷ്ഠിക്കുന്ന 150 ലധികം സിഎംഐ വൈദികർ പങ്കെടുക്കും.
ജർമ്മനിയിലെ സിഎംഐ സഭയുടെ കോഓർഡിനേറ്റർ ഫാ. ജോർജ് വടക്കിനേഴത്ത് ഏവരെയും ചടങ്ങുകൾ പങ്കെടുക്കാൻ ക്ഷണിച്ചു. 2014 നവംബർ 23-നാണ് ചാവറയച്ചനെയും ഏവുപ്രാസിയമ്മയെയും ഫ്രാൻസിസ് മാർപാപ്പ വത്തിക്കാനിൽ വെച്ച് വിശുദ്ധരായി പ്രഖ്യാപിച്ചത്.
English Summary:
Holy Mass
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.