ADVERTISEMENT

ലണ്ടന്‍ ∙ കലാഭവൻ ലണ്ടൻ സംഘടിപ്പിക്കുന്ന ദി ഗ്രേറ്റ് ഇന്ത്യൻ ടാലന്റ്റ് ഷോയും, ഇന്ത്യൻ സൗന്ദര്യ മത്സരവും ജൂലൈ 13 ശനിയാഴ്ച ലണ്ടനിൽ നടക്കും. ലണ്ടനിൽ ഹോൺചർച്ചിലുള്ള ക്യാമ്പ്യൺ അക്കാദമി ഹാളിൽ വെച്ചാണ് പരിപാടികൾ അരങ്ങേറുന്നത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മത്സരാർത്ഥികൾ  റാംപിൽ  ആത്മ വിശ്വാസത്തോടും ദൃഢ നിശ്ചയത്തോടും കൂടെ ചുവടു വയ്ക്കും. ഒപ്പം കാണികൾക്ക് കണ്ണിനും കാതിനും മനസ്സിനും സന്തോഷവും സംതൃപ്തിയും നൽകുന്ന ദൃശ്യ സംഗീത നൃത്ത വിരുന്നും ഉണ്ടാകും.

ഈ പരിപാടിയുടെ മറ്റൊരു പ്രത്യേകത യുകെയിൽ മലയാളികളുടെ അഭിമാന താരങ്ങളായി മാറിയ നിയുക്ത ആഷ്‌ഫോർഡ് എംപി സോജൻ ജോസഫിനും കേംബ്രിഡ്‌ജ്‌ മേയർ ബൈജു തിട്ടലാക്കും ലണ്ടനിൽ ആദ്യമായി സ്വീകരണമൊരുക്കുന്നു എന്നതാണ്. ഈ അടുത്ത ദിവസം യുകെയിൽ നടന്ന പൊതു തെരഞ്ഞെടുപ്പിലാണ് കോട്ടയം കാരനായ ശ്രീ സോജൻ ജോസഫ് യുകെയിലെ ആഷ്‌ഫോർഡ് പാർലമെന്റ് മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നത്.   കഴിഞ്ഞ മാസമാണ്  ബൈജു തിട്ടാല കേംബ്രിഡ്‌ജ്‌ മേയറായി സ്ഥാനമേൽക്കുന്നത്. 

ഒരു മാസത്തിലേറെ നീണ്ടുനിന്ന പരിശീലനത്തിന്റെയും തയ്യാറെടുപ്പുകളുടെയും ആത്മവിശ്വാസത്തിലാണ് മത്സരാർത്ഥികൾ  വേദിയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ പോകുന്നത്.  മത്സരാർത്ഥികൾക്ക് പുറമെ യുകെയിലെ വിവിധ സൗന്ദര്യ മത്സരങ്ങളിൽ വിജയികളായ സുന്ദരിമാർ  വേദിയിൽ ചുവടുവെക്കും. കാണികൾക്കും മത്സരാർത്ഥികൾക്കും അറിവും ആത്മവിശ്വാസവും ആവേശവും പകരുന്ന റാംപിലെ അവരുടെ വിജയ രഹസ്യങ്ങൾ അവർ കണികളുമായി പങ്കുവെയ്ക്കും.

കാണികൾക്ക് ആവേശം പകരാൻ സംഗീത നൃത്ത വിരുന്നും കഥകളി തെയ്യം, കളരിപ്പയറ്റ് തുടങ്ങി ഇന്ത്യയുടെ തനത്  കലാ സാംസ്ക്കാരിക രൂപങ്ങളുടെ അവതരണവും  ഉണ്ടായിരിക്കും. രുചിയേറിയ സൗത്ത് ഇന്ത്യൻ വിഭവങ്ങളുമായി ഫുഡ് സ്റ്റാളുകളും സജ്ജമാകും.

ജൂലൈ 13 ശനിയാഴ്ച്ച ഉച്ച കഴിഞ്ഞു 2 മണി മുതൽ   ലണ്ടനിലെ ഹോൺചർച്ചിലുള്ള ക്യാമ്പ്യൺ അക്കാദമി ഹാളിൽ വെച്ചാണ് പരിപാടി അരങ്ങേറുന്നത്. നവ്യവും വ്യത്യസ്തവുമായ ഈ പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു. ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷന്റെ കൂടി സഹകരണത്തോടു കൂടിയാണ് ഈ പരിപാടി അരങ്ങേറുന്നത്. ടിക്കറ്റിനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക  
കലാഭവൻ ലണ്ടൻ : 07841613973 

English Summary:

The Great Indian Talent Show in London

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com