ADVERTISEMENT

ലണ്ടൻ∙ മുൻ സർക്കാർ പ്രഖ്യാപിച്ച റുവാണ്ട പദ്ധതി റദാക്കിയ പ്രധാനമന്ത്രി കിയേർ സ്റ്റാർമറിന്‍റെ നടപടിയെ ബ്രിട്ടീഷ് ജനത ഉറ്റുനോക്കുന്നു. അനധികൃത കുടിയേറ്റക്കാരെ ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയിലേക്ക്‌ മാറ്റുന്നതിനുള്ള നടപടിയായിരുന്നു റുവാണ്ട പദ്ധതി. ലേബർ പാർട്ടി സർക്കാർ അധികാരത്തിലെത്തിയതോടെ റുവാണ്ട പദ്ധതി റദ്ദാക്കി. ഇതിനായി ചിലവഴിച്ച 320 മില്യൻ പൗണ്ട് പാഴായ അവസ്ഥയാണ് ഇപ്പോൾ.  ഇത്തരമൊരു സാഹചര്യത്തില്‍ അനധികൃത കുടിയേറ്റം തടയാന്‍ പുതിയ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകര്‍. യെവെറ്റ് കൂപ്പര്‍ ആണ് പുതിയ ആഭ്യന്തര സെക്രട്ടറി. കുടിയേറ്റം കുറയ്ക്കുന്നതിനായി യുകെ ബോര്‍ഡര്‍ സെക്യൂരിറ്റി കമാന്‍ഡ് സ്ഥാപിക്കുന്നതിനുള്ള ആദ്യ നടപടികള്‍ ആരംഭിച്ചതായി യെവെറ്റ് കൂപ്പര്‍ അറിയിച്ചു. 

കുടിയേറ്റ വിഷയത്തില്‍ എടുക്കുന്ന ഫലപ്രദമായ നടപടികളെ കുറിച്ച് പുതിയ സര്‍ക്കാരിന്‍റെ ആദ്യ പ്രതികരണമാണ്‌ യെവെറ്റ് കൂപ്പറിന്‍റേത്. ഇംഗ്ലിഷ് ചാനലിലെ ചെറിയ ബോട്ടുകള്‍ ഉപയോഗിച്ചുള്ള അനധികൃത കടന്നു കയറ്റം കുറയ്ക്കുന്നതിന് യുകെ ബോര്‍ഡര്‍ സെക്യൂരിറ്റി കമാന്‍ഡ് സ്ഥാപിക്കുന്നതിലൂടെ കഴിയുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്. രാജ്യത്ത് ആസൂത്രിതമായി അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതിനായി സംഘടിതമായി കുടിയേറ്റം നടത്തുന്ന തീവ്രവാദ ഗ്രൂപ്പുകളെ ലക്ഷ്യമിട്ട് പുതിയ നിയമം പാര്‍ലമെന്‍റില്‍ അവതരിപ്പിക്കാനും സര്‍ക്കാര്‍ തലത്തില്‍ തീരുമാനമായിട്ടുണ്ട്. ഇന്‍റലിജന്‍സ് ഏജന്‍സികള്‍, പൊലീസ്, ഇമിഗ്രേഷന്‍ എന്‍ഫോഴ്സ്മെന്‍റ്, ബോര്‍ഡര്‍ ഫോഴ്സ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ഒരുമിച്ച് കൊണ്ടുവരാനായി ഒരു കമാന്‍ഡ് ലീഡറിന്‍റെ നിയമനം ഉടനെ ഉണ്ടാകുമെന്ന് ഹോം ഓഫിസ് അറിയിച്ചു. 

ബോര്‍ഡര്‍ സെക്യൂരിറ്റി കമാന്‍ഡ് സ്ഥാപിക്കുന്നതിന് റുവാണ്ട പദ്ധതിയില്‍ നിന്ന് 75 മില്യൻ പൗണ്ട് വിനിയോഗിക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തെ ലേബര്‍ പാര്‍ട്ടിയുടെ വാഗ്ദാനത്തിന്‍റെ തുടര്‍ച്ചയായാണ് ഹോം ഓഫിസിന്‍റെ ഈ നടപടികള്‍. അനധികൃത കുടിയേറ്റം തടയാനുള്ള ഋഷി സുനകിന്‍റെ  നടപടികൾ ഫലപ്രദം ആയിരുന്നില്ലെന്ന് ലേബർ പാർട്ടി മുൻ സർക്കാരിന്‍റെ കാലത്തെ ആരോപണം ഉന്നയിച്ചിരുന്നു. റുവാണ്ട പദ്ധതി ഉപേക്ഷിച്ചതോടെ നിലവിൽ ബ്രിട്ടന്‍റെ വിവിധ പ്രദേശങ്ങളിൽ അനധികൃതമായി എത്തിയവരെ സർക്കാർ ഏത് വിധത്തിലാണ് പുനരധിവസിപ്പിക്കുക എന്ന കാര്യത്തിൽ ബ്രിട്ടിഷ് ജനത ആശങ്കയിലാണ്. എന്നാൽ അനധികൃത കുടിയേറ്റത്തെ ഒരു തരത്തിലും  പ്രോത്സാഹിപ്പിക്കില്ല എന്ന നിലപാടിലാണ് കിയേർ സ്റ്റാർമർ.

English Summary:

UK launches new Border Security Command to fight illegal immigration

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com