വാത്സിങ്ങാം തീർഥാടനത്തിന് ഇനി 10 നാൾ; പ്രസുദേന്തി റജിസ്ട്രേഷൻ ആരംഭിച്ചു

Mail This Article
വാത്സിങ്ങാം ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ കീഴിൽ നടക്കുന്ന വാത്സിങ്ങാം മരിയൻ തീർഥാടനവും, തിരുനാളും ജൂലൈ 20ന് ശനിയാഴ്ച്ച ഭക്തിനിർഭരമായി കൊണ്ടാടും. ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാർമികത്വത്തിലും നേതൃത്വത്തിലും ഇത് എട്ടാം തവണയാണ് തീർഥാടനം സംഘടിപ്പിക്കുന്നത്.
ഈ വർഷത്തെ വാത്സിങ്ങാം തീർഥാടനത്തിന് നേതൃത്വവും ആതിഥേയത്വവും വഹിക്കുന്നത് ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ ക്രേംബ്രിജ് റീജനിലെ വിശ്വാസസമൂഹമാണ്. യുകെയിലുടനീളമുള്ള സിറോമലബാർ വിശ്വാസികൾക്ക് വാത്സിങ്ങാം തീർഥാടനത്തിൽ പ്രസുദേന്തിമാർ ആകുവാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. അതിനാൽ തന്നെ, യുകെയുടെ നാനാഭാഗത്തു നിന്നുമായി ആയിരങ്ങൾ പങ്കുചേരുമ്പോൾ രൂപതയിലെ എല്ലാ മിഷനുകളുടെയും പ്രാതിനിധ്യം തീർഥാടനത്തിലും, മരിയൻ പ്രഘോഷണ വേദിയിലും, തിരുനാളിലും സജീവമായി ഉണ്ടാവും. പ്രസുദേന്തിമാരാകുവാൻ ആഗ്രഹിക്കുന്നവർ ഇതോടൊപ്പം കൊടുത്തിരിക്കുന്ന ലിങ്കുപയോഗിച്ച് പേരുകൾ റജിസ്റ്റർ ചെയ്യാവുന്നതാണ്.

തീർത്ഥാടനത്തിന്റെ സമയക്രമം താഴെപ്പറയുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്:
9:30 am - സപ്രാ (പ്രഭാത പ്രാർഥന), ജപമാല, ആരാധന
10:30 am - മരിയൻ പ്രഘോഷണം (റവ. ഡോ. ടോം ഓലിക്കരോട്ട്)
11:15 am - കൊടിയേറ്റ്, ഉച്ചഭക്ഷണം, അടിമവയ്ക്കൽ
12:15 pm - പ്രസുദേന്തി വാഴിയ്ക്കൽ
12:45 pm - ആഘോഷമായ പ്രദക്ഷിണം
02:00 pm - ആഘോഷപൂർവ്വമായ തിരുനാൾ സമൂഹ ബലിയും, സന്ദേശവും
04:30 pm - തീർഥാടന സമാപനം
വാത്സിങ്ങാം തിരുനാളിനോടനുബന്ധിച്ച് ഭക്ഷണ സ്റ്റാളുകൾ ക്രമീകരിക്കുന്നുണ്ട്. ഏവരെയും തീർഥാടനത്തിലേക്ക് സസ്നേഹം സ്വാഗതം ചെയ്യുന്നതായി തീർഥാടക സ്വാഗത സംഘം അറിയിച്ചു.
For becoming prasudenthi please fill the following link: https://forms.office.com/e/aB5Dp2fyma.
തീർഥാടന കേന്ദ്രത്തിന്റെ വിലാസം:
Catholic National Shrine of Our Lady, Walshingham, Houghton
St. Giles, Norfolk,NR22 6AL