ടോണ്ടൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ വിശുദ്ധ തോമാശ്ലീഹായുടെ ഓര്‍മ്മ പെരുന്നാൾ ജൂലൈ 12ന്

Mail This Article
സോമർസെറ്റ് ∙ യുകെ സോമർസെറ്റ് ടോണ്ടൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ വിശുദ്ധ തോമാശ്ലീഹായുടെ ഓര്‍മ്മ പെരുന്നാള്‍ 2024 ജൂലൈ 12, 13 തീയതികളിൽ ആചരിക്കും. പെരുന്നാൾ ശുശ്രൂഷകൾക്ക് ഫാ. ഷൈജു പി മത്തായി മുഖ്യ കാർമികത്വം വഹിക്കുമെന്ന് ഇടവക വികാരി ഫാ. ഗീവർഗീസ് ജേക്കബ് തരകൻ അറിയിച്ചു.
ജൂലൈ 12 വെള്ളിയാഴ്ച വൈകിട്ട് 5.30 മണി മുതൽ സന്ധ്യാപ്രാർത്ഥന, വചന ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും. ജൂലായ് 13 ശനിയാഴ്ച രാവിലെ 10 മണിക്ക് പ്രഭാത നമസ്കാരം, വിശുദ്ധ കുർബാന. തുടർന്ന് പ്രദക്ഷിണം, ശ്ലൈഹിക വാഴ്‌വ്, നേർച്ച വിളമ്പ്, സ്നേഹ വിരുന്ന് എന്നിവ ഉണ്ടായിരിക്കും. എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലാണ് രാവിലെ 10 മുതൽ ഒരു മണി വരെ വിശുദ്ധ കുർബാന ഉണ്ടാവുകയെന്ന് ഇടവക ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
ഫാ. ഗീവർഗീസ് ജേക്കബ് തരകൻ (വികാരി): +447469601922
സി.ജെ. ചാക്കോ (ട്രസ്റ്റി): +447429755232
സി.സി.തോമസ് (സെക്രട്ടറി): +447384173034
ദേവാലയത്തിന്റെ വിലാസം:
St Michael Church, Pitts Close, Taunton, Somerset, Post Code: TA1 4TP .