സ്കൂൾ വിദ്യാഭ്യാസ മേഖലയിലെ മികവിന് പ്രകാശ് ജോസഫിന് പുരസ്‌കാരം

Mail This Article
റോം ∙ യൂറോപ്പിലെ കുടിയേറ്റ കുടുംബങ്ങൾക്ക് കേംബ്രിഡ്ജ് ഇംഗ്ലീഷ് വിദ്യാഭ്യാസം സാധ്യമാക്കിയ വിദ്യാഭ്യാസവിദഗ്ദ്ധൻ പ്രകാശ് ജോസഫിന് ഗ്ലോബൽ ഇന്ത്യൻ പുരസ്‌കാരം ലഭിച്ചു. ഇറ്റലിയിൽ സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ നൽകിവരുന്ന സംഭാവനകൾ കണക്കാക്കിയും, പ്രയത്‌നങ്ങൾക്കും വിദ്യാഭ്യാസ മേഖലയിലെ ദർശനപരമായ ഇടപെടലിനുമാണ് പുരസ്‌കാരം ലഭിച്ചത്.
വിയന്നയിലെ കൈരളി നികേതനിൽ നടന്ന പുരസ്‌കാരദാന ചടങ്ങിൽ വിയന്നയുടെ ഉപമുഖ്യമന്ത്രിയും, യുവജനക്ഷേമത്തിനും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള ഡെപ്യൂട്ടി മേയർ ക്രിസ്റ്റോഫ് വിഡെർകെയർ പുരസ്‌കാരം പ്രകാശ് ജോസഫിന് സമ്മാനിച്ചു. ഓസ്ട്രിയയിലെ ഇന്ത്യൻ അംബാസഡർ ശംഭു എസ്. കുമരൻ, യൂറോപ്പിലെ മലയാളി സമൂഹത്തിൽ നിന്നുള്ള നിരവധി പേരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
യൂറോപ്പിൽ ഒരു അക്രഡിറ്റഡ് കെയംബ്രിഡ്ജ് പാഠ്യപദ്ധതി അവതരിപ്പിച്ച് മൈഗ്രന്റ് സമൂഹത്തിനുവേണ്ടി സ്കൂൾ സ്ഥാപിച്ച ആദ്യത്തെ ഇന്ത്യൻ കുടിയേറ്റക്കാരനാണ് പ്രകാശ് ജോസഫ്. ആക്‌സസിബിൾ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അടയാളപ്പെടുത്തുകയും കുടിയേറ്റ സമൂഹങ്ങളിൽ അതിന്റെ പരിവർത്തന സ്വാധീനം എത്രത്തോളം പ്രബലമാക്കാമെന്നും, നിലവാരമുള്ള വിദ്യാഭ്യാസവും പുതിയ യൂണിവേഴ്സിറ്റി കോളേജിന്റെ പ്രവർത്തനവും മികച്ചതാക്കാനുള്ള തിരക്കിലാണ് പ്രകാശ് ജോസഫ്.
