യു കെ കെസിഎ കൺവെൻഷൻ സമാപിച്ചു

Mail This Article
ലണ്ടൻ ∙ യുകെയിൽ ക്നാനായ സമൂഹത്തിന്‍റെ ഐക്യത്തിന്‍റെയും സംസ്കാരത്തിന്‍റെയും ആഘോഷമായി ബർമിങ്ഹാമിലെ ടെൽഫോർഡ് ഇന്‍റർനാഷനൽ കൺവെൻഷൻ സെന്‍ററിൽ നടന്ന യുകെ കെസിഎ 21-ാം കൺവെൻഷൻ സംഘടിപ്പിച്ചു. 7,000ത്തിലധികം പേർ പങ്കെടുത്ത ഈ കൺവെൻഷൻ യുകെ കെസിഎ സംഘടന സജീവമായി നേതൃത്വം വഹിച്ചു. കൺവെൻഷന് രാവിലെ 9 ന് സിബി കണ്ടതിൽ പതാക ഉയർത്തിയതോടെ തുടക്കമായി. തുടർന്ന് ക്നാനായ വൈദികരുടെ നേതൃതത്തിൽ വിശുദ്ധ കുർബാന അർപ്പിക്കപ്പെട്ടു. കുര്യാക്കോസ് മാർ സേവേറിയോസ് മെത്രാപ്പൊലീത്ത മജീഷ്യൻ ഗോപിനാഥ് മുതുകാട്, ക്നാനായ സഭാ സെക്രട്ടറി ടി. ഓ എബ്രഹാം എന്നിവർ ചടങ്ങിൽ പങ്കെടുത്തു
കൺവെൻഷനോടനുബന്ധിച്ച് നടന്ന റാലിയിൽ കാറ്റഗറി ബി വിഭാഗത്തിൽ നോർത്ത് വെസ്റ്റ് ലണ്ടൻ യൂണിറ്റ് തുടർച്ചയായി രണ്ടാം വർഷവും ഒന്നാം സ്ഥാനം നേടി. യു കെ കെസിഎയുടെ 57 യൂണിറ്റുകൾ മത്സരിച്ച റാലിയിൽ ഇഞ്ചോടിച്ചു പോരാട്ടത്തിലാണ് നോർത്ത് വെസ്റ്റ് ലണ്ടൻ ഈ നേട്ടം കൈവരിച്ചത്. കുര്യാക്കോസ് മാർ സേവേറിയോസ് മെത്രാപ്പൊലീത്ത നടത്തിയ പ്രഭാഷണത്തിൽ ക്നാനായ സംസ്കാരം ഒരു ഭാഗ്യമാണെന്ന് അഭിപ്രായപ്പെട്ടു. കലാപരിപാടികളും കൺവെൻഷന്‍റെ ഭാഗമായിരുന്നു. കലാഭവൻ നൈസ് കൊറിയോഗ്രാഫി ചെയ്ത സ്വാഗത നൃത്തം ശ്രദ്ധേയമായി.

കൺവെൻഷനോടനുബന്ധിച്ചുള്ള റാലിയിൽ കാറ്റഗറി ബി വിഭാഗത്തിൽ നോർത്ത് വെസ്റ്റ് ലണ്ടൻ യൂണിറ്റ് തുടർച്ചയായി രണ്ടാം വർഷവും ഒന്നാം സ്ഥാനം നേടി. യുകെയിലെ ക്നാനായ സമൂഹത്തിന്‍റെ ഐക്യവും സംസ്കാരവും സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കുന്ന സംഘടനയാണ് യുകെ കെസിഎ. വിദ്യാഭ്യാസം, സാമൂഹിക സേവനം, സാംസ്കാരിക പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിൽ യുകെയിലെ ക്നാനായക്കാർക്ക് സഹായം നൽകുന്നതിലും സംഘടന നിർണായക പങ്കുവഹിക്കുന്നു.