ജർമൻ ഭാഷയിൽ ബൈബിൾ കയ്യെഴുത്തു പ്രസിദ്ധീകരിച്ചു

Mail This Article
×
കൊളോണ്‍ ∙ ജർമനിയിലെ കൊളോണിൽ സിറോ മലബാർ കുടുംബകൂട്ടായ്മയായ എർഫ്റ്റ്ക്റൈസ് സെന്‍റ് അൽഫോൺസ കുടുംബ കൂട്ടായ്മയും ഫ്രെഷനിലെ എഫ്സിസി സിസ്റ്റേഴ്സും ചേർന്ന് ജർമൻ ഭാഷയിൽ ബൈബിൾ കയ്യെഴുത്തു പ്രതി തയ്യാറാക്കി പ്രകാശിപ്പിച്ചു. കൊളോണ്‍ സിറോ മലബാർ കമ്യൂണിറ്റിയുടെ തിരുനാളിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വികാരി ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ ആണ് പ്രകാശനം നിർവഹിച്ചത് .

63 അംഗങ്ങളുടെ സംഘമാണ് ഏകദേശം ഒൻപതു മാസം കൊണ്ട് ഈ കയ്യെഴുത്തു പ്രതി പൂർത്തിയാക്കിയത്. വൈദികരും, സിസ്റേറഴ്സും, അല്‍മായരും ഉള്‍പ്പെടുന്ന സംഘത്തിന് എഫ്സിസി സഭാംഗം സിസ്റ്റർ ഡിവിനയുടെ പ്രചോദനമായത്. പഴയ നിയമവും പുതിയ നിയമവും അടങ്ങിയ ബൈബിൾ ഭാഗങ്ങൾ നാലു വാല്യങ്ങളായിട്ടാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

English Summary:
German Manuscript of the Bible was Published
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.