വാറ്റ്‌ഫോർഡ് ഒഐസിസി ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

Mail This Article
×
വാറ്റ്‌ഫോർഡ് ∙ ഉമ്മൻ ചാണ്ടിയുടെ വേർപാടിന്റെ ഒന്നാം വാർഷിക ദിനത്തിൽ അനുസ്മരണവും, പുഷ്പാർച്ചനയും സംഘടിപ്പിച്ച് ഒഐസിസി വാറ്റ്‌ഫോർഡ്.

ഒഐസിസി വാറ്റ്‌ഫോർഡ് യുണിറ്റ് പ്രസിഡന്റും , യുക്മ ലീഡറുമായ സണ്ണിമോൻ മത്തായി അധ്യക്ഷനായിരുന്നു. ജോൺ തോമസ് ആമുഖ പ്രാർഥന നടത്തി.

ഒഐസിസി നാഷനൽ വർക്കിങ് പ്രസിഡണ്ട് സുജു കെ ഡാനിയേൽ സ്വാഗതം ആശംസിച്ചു. ഒഐസിസി നാഷനൽ പ്രസിഡന്റ് മോഹൻദാസ് ഭദ്രദീപം തെളിച്ചു.
സൂരജ് കൃഷ്ണന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. റാണി സുനിൽ, ഒഐസിസി നാഷനൽ വൈസ് പ്രസിഡന്റ് അൻസാർ അലി, മുൻ ആലപ്പുഴ ഡിസിസി മെമ്പർ റോജിൻ സാഹാ, അനഘ സുരാജ്,കൊച്ചുമോൻ പീറ്റർ, ലിബിൻ കൈതമറ്റം, ജോൺ പീറ്റർ, എന്നിവർ അനുസ്മരണം നടത്തി. ബിജു മാതൃുവിന്റെ നന്ദി പ്രകാശനത്തിന് ശേഷം യോഗം പിരിഞ്ഞു. സ്നേഹ വിരുന്നും ഒരുക്കിയിരുന്നു.

English Summary:
Oommen Chandy Commemoration Organized by OICC in Watford
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.