ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികവും അനുസ്മരണ യോഗവും കെന്‍റിലെ ടൺബ്രിജ് വെൽസിൽ നടന്നു
Mail This Article
കെന്‍റ്∙ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികവും അനുസ്മരണയോഗവും കെന്‍റിലെ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ കെന്‍റിലെ ടൺബ്രിജ് വെൽസിലെ സെന്‍റ് ഫിലിപ്പ്സ് ചർച്ച് ഹാളിൽ വ്യാഴാഴ്ച്ച നടന്നു. അജിത്ത് വെൺമണിയുടെ അധ്യക്ഷതയിൽ കൂടിയ അനുസ്മരണ യോഗത്തിൽ ബിബിൻ എബ്രഹാം സ്വാഗതം ആശംസിച്ചപ്പോൾ ടോമി വർക്കി, പ്രവാസി കേരളാ കോൺഗ്രസ് യു.കെ നാഷണൽ സെക്രട്ടറി. ജിജോ അരയത്ത്, ഷിനോ ടി പോൾ, ജേക്കബ് കോയിപ്പള്ളി, മെബിൻ വറുഗീസ്, ആൽബർട്ട് ജോർജ്, സുരേഷ് ജോൺ, ജോഷി സിറിയക്ക്, മനോഷ് ചക്കാലയ്ക്കൽ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.
ഇമ്മാനുവേൽ ജോർജ്, സതീഷ് കുമാർ, സതീഷ് കമ്പ്രത്ത്, ജയ്സൺ ജോസഫ്, ഫെബി മാത്യു, സുജിത്ത് മുരളി, സാജു മാത്യു, സിന്‍റോ ജോൺ, വിജിൽ പോത്തൻ, ഷിബി രാജൻ തുടങ്ങിയവർകൊപ്പം നാട്ടിൽ നിന്നു എത്തിചേർന്ന മാതാപിതാക്കളും അനുസ്മരണ യോഗത്തിൽ പങ്കെടുത്തു. ചടങ്ങിൽ വിജു വറുഗീസ് നന്ദി പ്രകാശിപ്പിച്ചു.