ക്രൊയേഷ്യയിലെ നഴ്സിങ് ഹോമിൽ വെടിവയ്പ്പ്; 6 പേർ മരിച്ചു, പ്രതി പിടിയിൽ

Mail This Article
ക്രൊയേഷ്യ ∙ വടക്കുപടിഞ്ഞാറൻ ക്രൊയേഷ്യയിലെ നഴ്സിങ് ഹോമിൽ വെടിവയ്പ്പ്. തോക്കുധാരിയുടെ അമ്മയടക്കം അഞ്ച് പേർ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. ആറ് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പരുക്കേറ്റവരിൽ ഒരാൾ പിന്നീട് ആശുപത്രിയിൽ മരിച്ചു.
പരുക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരമായി തുടരുന്നു. ഇരകളിൽ ഒരാൾ നഴ്സിങ് ഹോം ജീവനക്കാരനാണെന്ന് തൊഴിൽ, പെൻഷൻ, കുടുംബ, സാമൂഹിക നയ മന്ത്രി മരിൻ പിലറ്റിക് മാധ്യമങ്ങളോട് പറഞ്ഞു.
അക്രമിയുടെ അമ്മ കഴിഞ്ഞ 10 വർഷമായി നഴ്സിങ് ഹോമിൽ ആയിരുന്നു താമസം. ആക്രമണത്തിനുള്ള കാരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. പ്രധാനമന്ത്രി ആൻഡ്രെജ് പ്ലെൻകോവിച്ച് സ്പ്ലിറ്റിൽ സംഭവത്തെ അപലപിച്ചു
തോക്കുധാരി യുദ്ധ സേനാനിയാണെന്ന് ക്രൊയേഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അക്രമി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെങ്കിലും പിന്നീട് പൊലീസിന്റെ പിടിയിലാകുകയായിരുന്നു.