ADVERTISEMENT

കൊളോണ്‍ ∙ ജര്‍മനിയില്‍ നാലു പതിറ്റാണ്ടിലേറെയായി കൊളോണ്‍ മലയാളികളുടെ ഹൃദയത്തുടിപ്പായി മാറിയ കൊളോണ്‍ കേരള സമാജം സംഘടിപ്പിയ്ക്കുന്ന ഫാമിലി സ്പോര്‍ട്സ് ഡേ ഓഗസ്ററ് 4 ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിയ്ക്ക് ആരംഭിക്കും. ജര്‍മനിയിലെ ഒന്നും രണ്ടും മൂന്നും തലമുറകളുടെ സംഗമത്തില്‍ വൈവിദ്ധ്യമാര്‍ന്ന മല്‍സരങ്ങളാണ് അരങ്ങേറുന്നത്.  മ്യൂസിക്കല്‍ ചെയര്‍, ഓട്ടം, നടത്തം, ലെമണ്‍ വിത്ത് സ്പൂണ്‍, പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കുമായി വടംവലി മല്‍സരവും ഉണ്ടായിരിയ്ക്കും. പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണപാനീയങ്ങള്‍ സമാജം ഒരുക്കുന്നുണ്ട്. മല്‍സരങ്ങള്‍ വൈകുന്നേരം ആറുമണിക്ക് സമാപിക്കും.

മല്‍സരങ്ങളിലെ വിജയികള്‍ക്ക് ഓഗസ്ററ് 31 ന് (ശനി) വെസ്ലിംങ് സെന്റ് ഗെര്‍മാനൂസ് പള്ളി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമാജത്തിന്റെ തിരുവോണാഘോഷ വേളയില്‍ ട്രോഫികളും, സമ്മാനങ്ങളും നല്‍കും. സ്പോര്‍ട്സ് സെക്രട്ടറി ബിന്റോ പുന്നൂസ്, പ്രസിഡന്റ് ജോസ് പുതുശേരി, ജന.സെക്രട്ടറി ഡേവീസ് വടക്കുംചേരി എന്നിവര്‍ നേതൃത്വം നല്‍കും. ഷീബ കല്ലറയ്ക്കല്‍ (ട്രഷറാര്‍), പോള്‍ ചിറയത്ത്, (വൈസ് പ്രസിഡന്റ്), ജോസ് കുമ്പിളുവേലില്‍ (കള്‍ച്ചറല്‍ സെക്രട്ടറി), ടോമി തടത്തില്‍ (ജോ.സെക്രട്ടറി)എന്നിരാണ് എക്സിക്യൂട്ടീവ് കമ്മറ്റിയിലെ മറ്റംഗങ്ങള്‍.

സ്പോര്‍ട്സ് ഡേയിലേയ്ക്ക് ഏവരേയും സ്പോര്‍ട്സ്മാന്‍ സ്പരിറ്റോടെ സ്നേഹപൂര്‍വം സമാജം കമ്മറ്റി ക്ഷണിക്കുന്നു. സ്പോര്‍ട്സ് ഡേയില്‍ പങ്കെടുക്കാല്‍ താല്‍പ്പര്യമുള്ളവര്‍ എത്രയും വേഗം ജോസ് പുതുശേരി (+49 176 56434579), ഡേവീസ് വടക്കുംചേരി (+49 173 2609098) എന്നിവരുടെ പക്കല്‍ പേരുകള്‍ രജിസ്ററര്‍ ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

മല്‍സരങ്ങള്‍ നടക്കുന്ന സ്ഥലം: St.Stephan Kirche Hof, Rheinstr.75 Breuhl 50321. വെബ്സൈറ്റ്: www.keralasamajamkoeln.de 

English Summary:

Cologne Kerala Samajam Family Sports Day on 4th August

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com