ഒഐസിസി ഓസ്ട്രിയ ഉമ്മൻചാണ്ടി അനുസ്മരണം ഓഗസ്റ്റ് 3ന്
Mail This Article
×
വിയന്ന ∙ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാർഷികത്തോട് അനുബന്ധിച്ച് ഒഐസിസി ഓസ്ട്രിയയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം സംഘടിക്കും. ഓഗസ്റ്റ് 3ന് വൈകുന്നേരം 7:45 ആരംഭിക്കുന്ന യോഗത്തിൽ ചാണ്ടി ഉമ്മൻ എംഎൽഎ മുഖ്യാതിഥിയാകും.
ജനപ്രിയ നേതാവായിരുന്ന ഉമ്മൻചാണ്ടിയുടെ പേരിലുള്ള ഫൗണ്ടേഷന്‍റെ ഓസ്ട്രിയ ഘടകത്തിന്‍റെ ഉദ്ഘാടനവും അന്നേദിവസം നടക്കും. ഉമ്മൻചാണ്ടിയെ അനുസ്മരിക്കാനും ശ്രദ്ധാഞ്ജലികൾ അർപ്പിക്കാനും ഏവരെയും ക്ഷണിക്കുന്നതായി സംഘടനയുടെ ഭാരവാഹികളായ റിൻസ് നിലവൂർ (പ്രസിഡന്‍റ്), സ്മിത നിഷാന്ത് (സെക്രട്ടറി), ജോളി കുര്യൻ (നാഷനൽ കോർഡിനേറ്റർ) എന്നിവർ അറിയിച്ചു.
സ്ഥലം: Parish Hall of Pfarre Hildegard Burjan, വിലാസം: Meiselstrasse 1, 1150 Wien
English Summary:
Oommen Chandy Commemoration in Vienna under the Leadership of OICC Austria
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.