ADVERTISEMENT

പരിസ് ∙ രാജ്യാന്തര ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് സ്ഥാനം ഒഴിയാൻ തോമസ് ബാഹ്. പ്രസിഡന്റ്  സ്ഥാനത്തേക്ക് മൂന്നാം തവണ  മത്സരത്തിനില്ലെന്ന്  തോമസ് ബാഹ് അറിയിച്ചു. 70 കാരനായ ജര്‍മന്‍ അഭിഭാഷകന്‍ ഞായറാഴ്ച ഒളിംപിക് ഗെയിംസ് അവസാനിക്കുന്നതിന് മുന്നോടിയായി ശനിയാഴ്ച രാത്രി പാരിസില്‍ നടന്ന ഐഒസിയുടെ 142–ാമത് പൊതുയോഗത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 1976 ലെ   ഒളിംപിക് സ്വര്‍ണ്ണ മെഡല്‍ ജേതാവായ ബാഹ് 2013 മുതല്‍ ഐഒസി പ്രസിഡന്റാണ്, ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഒളിംപിക് ചാംപ്യൻ ആണ് ബാഹ്.

വേള്‍ഡ് അത്ലറ്റിക്സ് മേധാവിയും ബ്രിട്ടിഷുകാരനുമായ സെബാസ്ററ്യന്‍ ന്യൂബോള്‍ഡ് കോയും ബാഹിന്റെ പിന്‍ഗാമിയാവും. 

English Summary:

Olympics Chief Thomas Bach Says Will Not Seek Third Term

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com