ADVERTISEMENT

സ്ലൈഗോ ∙ ഇന്ത്യൻ അസോസിയേഷൻ ഓഫ് സ്ലൈഗോയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഓണാഘോഷം ഓഗസ്റ്റ് 31നു മാനർഹാമിൽട്ടണിലെ ബീപാർക്കിൽ നടക്കും. രാവിലെ 10 മുതൽ വൈകിട്ട് 7  വരെ നടക്കുന്ന ആഘോഷങ്ങളുടെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി മീഡിയ ഓഫിസർ ഡയസ് സേവിയർ  അറിയിച്ചു.

എട്ടു കരകൾ തമ്മിൽ നടക്കുന്ന പുരുഷന്മാരുടെ വടം വലിയാണ് ഇത്തവണത്തെ പ്രധാന പരിപാടി, അതോടൊപ്പം വനിതകളുടെ ടീമുകളും മാറ്റുരക്കുന്നു. ഓണത്തിന്‍റെ തനതായ എല്ലാ വിഭവങ്ങളും ഉൾപ്പെടുത്തിയ ഓണാഘോഷത്തിന്‍റെ വിജയത്തിനായി 40 അംഗ കമ്മിറ്റി പ്രസിഡന്‍റ് അനിർബാൻ ബാന്ജായുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു. പ്രമുഖ നളപാചകവിദഗ്ദൻ മാർട്ടിൻ വർഗീസാണ്‌ ഇത്തവണ സദ്യ തയാറാക്കുന്നത്.ഓൺലൈൻ ബുക്കിങ് ലിങ്ക് :https://www.tickettailor.com/events/sligoindians/1342644
(വാർത്ത: ആൽബർട്ട് കുര്യാക്കോസ്)

English Summary:

Onam preparations are finished in Sligo - Indian Association of Sligo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com