അത്യാവശ്യമില്ലാത്ത എല്ലാ ജീവനക്കാരെയും കേന്ദ്രത്തില്‍നിന്ന് മാറ്റിയതായി നാറ്റോ അറിയിച്ചു. നെതര്‍ലന്‍ഡ്സിന്റെ അതിര്‍ത്തിക്കടുത്തുള്ള ഗെല്‍സന്‍കിര്‍ഷെന്‍ വ്യോമതാവളത്തിനാണ് സുരക്ഷ ശക്തമാക്കിയത്. അതേസമയം, കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടിട്ടില്ലെന്നും നാറ്റോ അധികൃതര്‍ വ്യക്തമാക്കി.
ഭീഷണിയുടെ സ്വഭാവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഗെല്‍സന്‍കിര്‍ഷെന്‍ വ്യോമതാവളത്തിന് സമീപത്ത് സംശയാസ്പദമായി കണ്ട വ്യക്തിയെ കസ്ററഡിയിലെടുത്ത് ചോദ്യം ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആണവ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ റഷ്യന്‍ സേന ആക്രമിക്കാന്‍ പദ്ധതിയിടുന്നു എന്ന അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തിലാണ് സുരക്ഷ നടപടി സ്വീകരിച്ചതെന്നാണ് സൂചന.
English Summary:
Security is Stepped up at a NATO Air Base in Germany due to a 'Potential Threat'
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.