സിറോ മലബാര്‍ അസംബ്ലിയില്‍ യുവജനങ്ങളുടെ പ്രതികരണങ്ങള്‍ ശ്രദ്ധേയമായി
Mail This Article
ബര്‍ലിന്‍ ∙ കുടുംബങ്ങളുടെയും യുവജനങ്ങളുടെയും ശക്തീകരണത്തിന് സഭ മുന്നിട്ടിറങ്ങണമെന്നും വിദേശത്തെത്തുന്ന യുവജനങ്ങളെക്കുറിച്ചും യുവദമ്പതികളെക്കുറിച്ചും കൃത്യമായ വിവരശേഖരണത്തിനും നിലവില്‍ കൃതമായ സംവിധാനം ഇല്ലാത്ത സാഹചര്യത്തിൽ സിറോ മലബാര്‍ സമൂഹത്തില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ ആഗോളതലത്തില്‍ പ്രത്യേക സംവിധാനം ഉണ്ടാകണമെന്നും അപ്പസ്തോലിക് വിസിറ്റേഷന്‍ യൂറോപ്പിന്റെയും ജര്‍മനിയിലെ കൊളോണ്‍ ആസ്ഥാനമായുള്ളസിറോ മലബാര്‍ കമ്യൂണിറ്റിയില്‍ നിന്നുള്ള എസ്എംവൈഎം പ്രതിനിധിയായ ജോസ്ന വെമ്പേനിയ്ക്കല്‍ ആവശ്യപ്പെട്ടു.
യൂറോപ്പില്‍ നിന്നും അപ്പേസ്തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്ററീഫന്‍ ചിറപ്പണത്ത്(റോം), യൂത്ത് ഡയറക്ടര്‍, റവ.ഡോ.ബിനോജ് മുളവരിക്കല്‍(റോം), റവ. ഡോ.ക്ളമെന്റ് പാടത്തിപറമ്പില്‍ (ഡബ്ളിന്‍), യൂത്ത് ഡയറക്ടര്‍ റ്റിബി മാത്യു(ഡബ്ളിന്‍) എന്നിവരാണ് യൂറോപ്പില്‍ നിന്നും അസംബ്ളിയില്‍ പങ്കെടുത്തത്.
ബിഷപ്പുമാരും വൈദികരും, സമര്‍പ്പിതരും, അല്‍മായരുമടക്കം 348 അംഗങ്ങളാണ് അസംബ്ളിയില്‍ പങ്കെടുത്തത്.
മെല്‍ബണ്‍ രൂപതയിലെ യുവജനപ്രതിനിധിയായ ഷെറില്‍ ജോസ് സാവോയുടെ അഭിപ്രായത്തില്‍ യുവജനങ്ങള്‍ക്ക് ബോധ്യം നല്‍കണമെന്നും, കാലോചിതമായ ചോദ്യങ്ങള്‍ ഉന്നയിക്കുന്ന ഇന്നത്തെ യുവജനങ്ങള്‍ക്ക് സഭാധികാരികള്‍ വ്യക്തമായ ഉത്തരം നല്‍കണമെന്ന് ആവശ്യപ്പെട്ടു.യുവജനങ്ങളുടെ പാലായനത്തെക്കുറിച്ച് ഗൗരവമായ ചര്‍ച്ചകളും പരിഹാരങ്ങളും റീ ഇവാഞ്ചലൈസേഷനും ഉണ്ടാവണമെന്നും കല്യാണ്‍ രൂപത യൂത്ത് പ്രസിഡന്റ് ഫെലിക്സ് വില്‍സണ്‍ ആവശ്യപ്പെട്ടു. സഭ എന്റേതുകൂടിയാണന്നും അതിലേയ്ക്കുള്ള അനുഭവം വിശ്വാസികളിലുണ്ടാക്കിയെടുക്കാനുള്ള സാദ്ധ്യതകള്‍ സഭാഅധികാരികള്‍ യുവജനങ്ങമെള ബോദ്ധ്യപ്പെടുത്താന്‍ പരിശ്രമിക്കണമെന്നും സൗത്താഫ്രിക്കന്‍ പ്രിട്ടോറിയ പ്രതിനിധി ടീനു എബ്രഹാം ആവശ്യപ്പെട്ടു.