ADVERTISEMENT

മാവേലിക്കര ∙ ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസന മെത്രാപോലീത്ത ഡോ.മാത്യൂസ് മാർ തിമോത്തിയോസ് തിരുമേനിയുടെ മാതാവും, കല്ലുമല പെന്നുവിളയിൽ പുത്തൻവീട്ടിൽ പരേതനായ ക്യാപ്റ്റൻ പി.ജെ ബേബിയുടെ ഭാര്യയുമായ തങ്കമ്മ ബേബി (89) അന്തരിച്ചു.

സംസ്കാര ശുശ്രൂഷ ഞായറാഴ്ച ഉച്ചയ്ക്ക് 2:30ന് ഭവനത്തിൽ ആരംഭിച്ച് തുടർന്ന് 4 മണിക്ക് മാവേലിക്കര പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ തിരുമേനിയുടെ  മുഖ്യകാർമികത്വത്തിൽ നടത്തപ്പെടുന്നതാണ്. പരേതയുടെ ഭൗതീക ശരീരം ശനിയാഴ്ച വൈകിട്ട് 4 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്. മറ്റ് മക്കൾ: മറിയാമ്മ ബേബി, ജോൺ ബേബി, എലിസബത്ത് ബേബി. മരുമക്കൾ: വർഗീസ് മാത്യു, വൽസ ജോൺ, പരേതനായ ജോർജ് വർഗീസ്.

English Summary:

Thankamma Baby Obit News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com