ADVERTISEMENT

അഭിനയത്തിൽ താല്പര്യമുള്ളവർക്കുവേണ്ടി കലാഭവൻ ലണ്ടൻ യുകെയിൽ ഒരു 'അഭിനയ കളരി' തുടങ്ങുന്നു. 'കലാഭവൻ ലണ്ടൻ തീയേറ്റർ ഗ്രൂപ്പ്' എന്ന പേരിൽ ആരംഭിക്കുന്ന ഈ പരിശീലന പരിപാടിയിൽ കുട്ടികൾക്കും മുതിർന്നവർക്കും പങ്കെടുക്കാം, തീയേറ്റർ / ഫിലിം അഭിനയ പരിശീലനം, തീയേറ്റർ വർക്ഷോപ്പുകൾ, തീയേറ്റർ പ്രൊഡക്ഷൻ എന്നിവയാണ് ഈ പ്രോജെക്റ്റിന്റെ ലക്ഷ്യങ്ങൾ. ശനി, ഞായർ ദിവസങ്ങളിലും മറ്റ് അവധി ദിവസങ്ങളിലും ആയിരിക്കും പരിശീലനം.

യുകെയിൽ വിവിധ ഇടങ്ങളിൽ പരിശീലന കളരികൾ സംഘടിപ്പിക്കും. ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന പരിശീലകനായ ജോൺ ടി വേക്കൻ ആയിരിക്കും ക്ലാസ്സുകൾക്ക് നേതൃത്വം നൽകുക. പരിശീലനത്തിന്റെ അവസാനം പങ്കെടുക്കുന്നവരെ ഉൾപ്പെടുത്തി തിയേറ്റർ പ്രൊഡക്ഷനും പ്രൊജെക്റ്റിന്റെ ഭാഗമായി ഉണ്ടായിരിക്കും. താൽപ്പര്യമുള്ള വ്യക്തികൾക്കും അസോസിയേഷനുകൾക്കും ബന്ധപ്പെടാം. കൂടുതൽ വിവരങ്ങൾക്ക് 07841613973 /  kalabhavanlondon@gmail.com  

English Summary:

Kala Bhavan London is launching acting training courses in UK

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com