ബ്രിട്ടനിൽ ജോലി ചെയ്യുന്ന ഇന്ത്യൻ റേഡിയോഗ്രാഫേഴ്സിനായി പുതിയ സംഘടന രൂപീകരിച്ചു
Mail This Article
ലണ്ടൻ∙ യുകെയിലെ സൊസൈറ്റി ഓഫ് റേഡിയോഗ്രാഫേഴ്സ് (SoR) എന്ന പ്രമുഖ സംഘടനയുടെ കീഴിൽ ഒരു സ്പെഷ്യൽ ഇന്‍ററസ്റ്റ് ഗ്രൂപ്പായി (SIG) ആയി പ്രഫഷനൽ അലൈൻസ് ഓഫ് ഇന്ത്യൻ റേഡിയോഗ്രാഫേഴ്സ് (PAIR) എന്ന പുതിയ സംഘടന രൂപീകരിച്ചു. യുകെയിലെ എല്ലാ റേഡിയോഗ്രാഫേഴ്സിനുമായി പ്രവർത്തിക്കുന്ന ഏക ട്രേഡ് യൂണിയനും അംബ്രെല്ലാ സംഘടനയുമാണ് സൊസൈറ്റി ഓഫ് റേഡിയോഗ്രാഫേഴ്സ്. പ്രഫഷനൽ അലൈൻസ് ഓഫ് ഇന്ത്യൻ റേഡിയോഗ്രാഫേഴ്സ്, യുകെയിലെ ഇന്ത്യൻ റേഡിയോഗ്രാഫേഴ്സിന് മറ്റ് പ്രഫഷനലുകളുമായി ബന്ധപ്പെടാനും, തൊഴിൽപരമായ പിന്തുണ ലഭിക്കാനും, അക്കാദമിക് കരിയർ മാർഗ്ഗനിർദ്ദേശങ്ങൾ ലഭ്യമാക്കുന്നതിനുമുള്ള ഒരു പ്ലാറ്റ്‌ഫോമായി പ്രവർത്തിക്കും.
പ്രഫഷനൽ അലൈൻസ് ഓഫ് ഇന്ത്യൻ റേഡിയോഗ്രാഫേഴ്സ് അംഗങ്ങൾക്ക് അവരുടെ കഴിവുകളും അറിവുകളും വികസിപ്പിക്കാൻ സഹായിക്കുന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. ഇന്ത്യൻ റേഡിയോഗ്രാഫേഴ്സിന്‍റെ അവകാശങ്ങൾക്കും താൽപ്പര്യങ്ങൾക്കും വേണ്ടി പ്രഫഷനൽ അലൈൻസ് ഓഫ് ഇന്ത്യൻ റേഡിയോഗ്രാഫേഴ്സ് ശബ്ദമുയർത്തുന്നു. അംഗങ്ങൾക്ക് പരസ്പരം അനുഭവങ്ങൾ പങ്കിടാനും ശക്തമായ സമൂഹം രൂപീകരിക്കാനും പ്രഫഷനൽ അലൈൻസ് ഓഫ് ഇന്ത്യൻ റേഡിയോഗ്രാഫേഴ്സ് അവസരം നൽകുന്നു. യുകെയിൽ റേഡിയോഗ്രാഫി രംഗത്ത് ജോലി ആഗ്രഹിക്കുന്നവർക്ക് പ്രഫഷനൽ അലൈൻസ് ഓഫ് ഇന്ത്യൻ റേഡിയോഗ്രാഫേഴ്സ് കരിയർ മാർഗ്ഗനിർദ്ദേശങ്ങൾ നൽകും.
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്ക് സന്ദർശിക്കുക. https://www.sor.org/news/professionalism/pair-launches-as-sor-special-interest-group